KFON SERVICE ഫോട്ടോ: ഫെയ്സ്ബുക്ക്
Kerala

ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടാം, 500 വനിതാ സംരംഭകര്‍ക്ക് അവസരം; കെ ഫോണില്‍ 'ഷീ ടീം'

വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെ ഫോണ്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെ ഫോണ്‍. 'ഷീ ടീം' എന്ന പേരില്‍ അഞ്ഞൂറോളം വനിതാ സംരംഭകര്‍ക്ക് കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ബ്രോഡ് ബാന്റ് കണക്ഷന്‍, ഒടിടി പ്ലാറ്റ് ഫോം എന്നിവ വീടുകളിലെത്തിക്കുന്ന എക്സിക്യൂട്ടീവ് പാര്‍ട്ണര്‍മാരായി പ്രവര്‍ത്തിക്കാനാണ് വനിതാ സംരംഭകര്‍ക്ക് സാധിക്കുക.

കെ ഫോണിന്റെ 375 പോപ്സുകളി(പോയിന്റ് ഓഫ് പ്രസന്റ്സ്)ല്‍ ചുരുങ്ങിയത് ഒരു വനിത വീതം പ്രവര്‍ത്തിച്ചാലും 375 പേര്‍ക്ക് അവസരം ലഭിക്കും. താല്‍പ്പര്യമുള്ള പ്രദേശം തെരഞ്ഞെടുക്കാം. ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടാനാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കെ ഫോണ്‍ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ള വനിതാ സംരംഭകര്‍ക്ക് www.kfon.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ-മെയില്‍: info@kfon.in. അവസാന തിയതി: നവംബര്‍ 10.

നിലവില്‍ കെഫോണിന് 1.3 ലക്ഷം ബ്രോഡ് ബാന്റ് കണക്ഷനുണ്ട്. ഷീ ടീം വരുന്നതോടെ ദിവസം ആയിരം പുതിയ കണക്ഷനാണ് ലക്ഷ്യമിടുന്നത്. പത്തു ലക്ഷം കണക്ഷന്‍ നല്‍കാനുള്ള അടിസ്ഥാന സൗകര്യം നിലവിലുണ്ട്.

Opportunity for 500 women entrepreneurs; 'She Team' on KFON

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍'; വിഡി സതീശന്‍ ജനങ്ങളുടെ അംഗീകാരമുള്ള നേതാവെന്ന് മുരളി തുമ്മാരുകുടി

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

അറിഞ്ഞോ, എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇവ നിങ്ങളിൽ മറവി ഉണ്ടാക്കും

SCROLL FOR NEXT