Opportunity to add name to voter list from today ഫയൽ
Kerala

കരട് പട്ടികയില്‍ പേരില്ലേ?, വോട്ടര്‍പ്പട്ടികയില്‍ ഇന്നുമുതല്‍ പേരുചേര്‍ക്കാന്‍ അവസരം; വിശദാംശങ്ങള്‍

എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്കും കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇന്നുമുതല്‍( ചൊവ്വാഴ്ച) ജനുവരി 22 വരെ പുതുതായി പേരുചേര്‍ക്കാന്‍ അവസരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എന്യുമറേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കാനാവാത്തവര്‍ക്കും കരട് പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇന്നുമുതല്‍( ചൊവ്വാഴ്ച) ജനുവരി 22 വരെ പുതുതായി പേരുചേര്‍ക്കാന്‍ അവസരം. ഫോം ആറിലും പ്രവാസികള്‍ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്.

ഇതിനൊപ്പം ഡിക്ലറേഷനും നല്‍കണം. മരണം, താമസംമാറല്‍, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ പേര് ഒഴിവാക്കാന്‍ ഫോം ഏഴിലും വിലാസം മാറ്റാനും മറ്റു തിരുത്തലുകള്‍ക്കും ഫോം എട്ടിലും അപേക്ഷിക്കണം. http://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും.

കരടുപട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിങ്ങിന് ശേഷം ഒഴിവാക്കിയാല്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരാതിയുണ്ടെങ്കില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ 30 ദിവസത്തിനകം സമീപിക്കണം.

Opportunity to add name to voter list from today; details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചിയില്‍ മേയര്‍ ആയില്ല, ചരടുവലികള്‍ ശക്തം

കരുത്തുറ്റ 9000 mAh ബാറ്ററി, പുതിയ സ്മാര്‍ട്ട്‌ഫോണുമായി വണ്‍പ്ലസ്; കോഡ് നാമം 'ഫോക്‌സ്‌വാഗണ്‍'

'ചില സംവിധായകർക്ക് അത് ഇഷ്ടമല്ല; എന്‍റെ കയ്യില്‍ നില്‍ക്കാത്ത കാര്യം എനിക്ക് എങ്ങനെ നിയന്ത്രിക്കാനാകും ?'

വനിതാ താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം; എല്ലാവര്‍ക്കും തുല്യവേതനം, പ്രതിഫലം രണ്ടിരട്ടിയാക്കി

ഈസിയായി ഷൂസിലെ ദുർഗന്ധം അകറ്റാം

SCROLL FOR NEXT