എം ബി രാജേഷ് file
Kerala

'വി ഡി സതീശന് എത്ര കിട്ടി?, നഷ്ടം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നിലെ കൊടുക്കല്‍ വാങ്ങല്‍ എന്ത്?; വീര്യം കുറഞ്ഞ മദ്യത്തിന് പിന്നില്‍ കര്‍ണാടക മദ്യലോബി'

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നല്‍കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്. ബജറ്റ് വലിയ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് മുന്‍ എക്‌സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. ഈ നികുതി ഇളവ് കൊടുത്തതിന്റെ പിന്നിലുള്ള താത്പര്യമെന്താണ് എന്ന് മുഖ്യമന്ത്രി കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും. എത്ര കിട്ടിയെന്ന് സതീശന്‍ പറഞ്ഞാല്‍ മതി. കര്‍ണാടക മദ്യലോബി ഇതിന്റെ പിന്നിലുണ്ടെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മദ്യം ഒഴുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവര്‍ മദ്യം സുലഭമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സമൂഹത്തിന്റെ ചെലവില്‍ മദ്യം വ്യാപകമായി ഒഴുക്കി സര്‍ക്കാരിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കി ഈ നികുതി ഇളവ് കൊടുത്തതിന്റെ പിന്നിലുള്ള താത്പര്യമെന്താണ് എന്ന് മുഖ്യമന്ത്രി കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും. എത്ര കിട്ടിയെന്ന് സതീശന്‍ പറഞ്ഞാല്‍ മതി. എത്ര കിട്ടിയെന്ന് വി ഡി സതീശന്‍ വ്യക്തമാക്കേണ്ടി വരും. എത്ര കിട്ടിയത് കൊണ്ടാണ് ഈ ഇളവ് കൊടുത്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിഷേധിച്ച ഒരു നികുതി ഇളവ് യുഡിഎഫ് അധികാരത്തില്‍ വന്നു ആദ്യം തന്നെ കൊടുത്തു. പ്രയോരിറ്റി എന്താണ് എന്നത് വ്യക്തമായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കൊടുക്കാനില്ല. വിസ്മയം ഒളിപ്പിച്ച് വച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്‍ജിഒ അസോസിയേഷന്‍ കൈയടിച്ചു. വിസ്മയം ഇതായിരുന്നു. മദ്യം ഒഴുക്കാനുള്ള വിസ്മയമാണ്'- എം ബി രാജേഷ് പറഞ്ഞു.

'സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം കൊടുക്കുന്നില്ല. ഇന്ദിര ഗാരണ്ടിയായി പ്രഖ്യാപിച്ച പലതും നടപ്പാക്കിയിട്ടില്ല. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായതില്‍ 800 കോടി കുറവാണ്. അപ്പോഴാണ് ഇത്രയും വലിയ വരുമാന നഷ്ടം ഉണ്ടാക്കുന്ന ഒന്ന് കൊടുക്കുന്നത്. വെറുതെ കൊടുത്തതല്ല എന്ന് ഉറപ്പാണല്ലോ. ഇതുപോലെയുള്ള സാഹചര്യത്തില്‍ ഇത്രയും വലിയ വരുമാന നഷ്ടം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നില്‍, ആ ത്യാഗം സഹിക്കാന്‍ തയ്യാറായതിന്റെ പിന്നില്‍ നടന്ന കൊടുക്കല്‍ വാങ്ങല്‍ എന്താണ് എന്നത് പുറത്തുവരിക തന്നെ ചെയ്യും. കര്‍ണാടക മദ്യലോബി ഇതിന്റെ പിന്നിലുണ്ട്'- എം ബി രാജേഷ് വ്യക്തമാക്കി.

Opposition opposes tax exemption for low-alcohol liquor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ സുകുമാരന്‍ നായര്‍ക്ക് അതൃപ്തി

'അന്നേ കൊലക്കുറ്റം സമ്മതിച്ച് ജയിലിൽ പോയാൽ മതിയാരുന്നു, ഇതിപ്പോ ഐസിയുവിലും ആയി!' എയറിലായി 'ദൃശ്യം 3'

'ഞങ്ങൾ ഒറ്റക്കെട്ട്'; ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്‌ പറയേണ്ടി വന്നു!

ഹെയർ മാസ്കും കണ്ടീഷണറും ഒരുമിച്ച് ഉപയോ​ഗിക്കാമോ? രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്?

കീര്‍ത്തിയേയും കൃതിയേയും കയ്യില്‍ പിടിച്ച് വലിച്ചു; വയസായിട്ടും വഷളത്തരം വിട്ടിട്ടില്ല; സംവിധായകന് വിമര്‍ശനം