ഔസേപ്പച്ചന്‍ തൃശൂരിലെ ബിജെപി പരിപാടിയില്‍ Ouseppachan വിഡിയോ ദൃശ്യം
Kerala

ഔസേപ്പച്ചന്‍ വീണ്ടും ബിജെപി വേദിയില്‍; ബി ഗോപാലകൃഷ്ണന് പ്രശംസ - വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ബിജെപി പരിപാടിയില്‍ പങ്കെടുത്ത് സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിലാണ് ഔസേപ്പച്ചന്‍ ആശംസകളുമായി എത്തിയത്.

ആശയങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ചിന്തയില്‍ വളരണമെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന ആളാണ് ബി ഗോപാലകൃഷ്ണനെന്നും ഔസേപ്പച്ചന്‍ പ്രശംസിച്ചു. ബിജെപിയുടെ യാത്രയ്ക്ക് സര്‍വ്വമംഗളവും നേര്‍ന്നുകൊണ്ടാണ് ഔസേപ്പച്ചന്‍ സംസാരം അവസാനിപ്പിച്ചത്.

നേരത്തെ ആര്‍എസ്എസ് സംഘടിപ്പിച്ചിരുന്ന വിജയദശമി പരിപാടിയിലും ഔസേപ്പച്ചന്‍ എത്തിയിരുന്നു. മുന്‍ ബിജെപി ജില്ല പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണന്‍, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, ബിജെപി മേഖല പ്രസിഡന്റ് എ.നാഗേഷ് എന്നിവരാണ് തൃശൂരിന്റെ വികസനം ബിജെപിയുടെ ഗ്യാരന്റി എന്ന മുദ്രാവാക്യമുയര്‍ത്തി ജാഥകള്‍ നയിക്കുന്നത്.

Ouseppachan in BJP programme in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT