p indira 
Kerala

കണ്ണൂരില്‍ പി ഇന്ദിര മേയര്‍; ആഘോഷമാക്കി യുഡിഎഫ്

യുഡിഎഫ് 36 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും ലഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടി ഇന്ദിര കണ്ണൂര്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഡിഎഫ് 36 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വികെ പ്രകാശിനിക്ക് പതിനഞ്ചും ബിജെപി സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലിന് നാലുവോട്ടും ലഭിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി സമീറ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസിന് മേയര്‍ സ്ഥാനങ്ങള്‍ ലഭിച്ചത്. തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷ് മേയറായി അധികാരമേറ്റു. കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് എല്‍ഡിഎഫിന് മേയര്‍ സ്ഥാനം ലഭിച്ചത്.

p indira elected as kannur mayor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം