P J Joseph, Jose K mani 
Kerala

രണ്ടില കൊഴിഞ്ഞു, ജോസ് കെ മാണി പക്ഷത്തിന് ദയനീയ തിരിച്ചടി; കരുത്തു കാട്ടി ജോസഫ്

12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും ലീഡ് നേടാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ അഞ്ചു സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മാണ് ഇത്തവണ പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും യുഡിഎഫ് കൊടുങ്കാറ്റില്‍ അടിപതറി.

പാലായില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫിന്റെ മാണി സി കാപ്പന്‍ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ തവണയും പാലായില്‍ പരാജയം നേരിട്ട ജോസ് കെ മാണിക്ക് ഇത്തവണ രാഷ്ട്രീയ നിലനില്‍പ്പിന് വിജയം അനിവാര്യമായിരുന്നു. ഇടുക്കിയില്‍ ഡിസിസി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ റോയ് കെ പൗലോസാണ് മുന്നിട്ടു നില്‍ക്കുന്നത്. ചീഫ് വിപ്പ് ജയരാജിന്റെ കാഞ്ഞിരപ്പള്ളിയിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്.

P J Joseph's Kerala Congress proves its strength in Kerala Assembly Election 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ