പി ജയരാജന്‍ 
Kerala

'ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസ് പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം'

ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തിന്റെ തെരുവുകളില്‍ നേരത്തെയുണ്ടായിരുന്നത് ചതയദിന ഘോഷയാത്രമാത്രമാണ്. കേരളത്തിലെ കുടുംബങ്ങളില്‍ ആര്‍എസ്എസ് സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും പി ജയരാജന്‍ പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ജയരാജന്റെ പ്രതികരണം.

'കേരളത്തിന്റെ പലയിടങ്ങളിലും ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിനത്തില്‍ ഘോഷയാത്ര ഉണ്ടായിരുന്നു. അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആയിരുന്നില്ല. അത് കേരളത്തിലെ കുടുംബങ്ങളില്‍ സ്വാധീനം ഉറപ്പിക്കാന്‍ വേണ്ടിയുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമായിരുന്നു. ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്രപ്രവേശനവിളംബരത്തിനു ശേഷമാണ് നായന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ കണ്ണൂരില്‍ സിപിഎം നേതൃത്വത്തില്‍ മതേതര ഘോഷയാത്ര നടത്തിയിരുന്നു. മഹത്ജന്മങ്ങള്‍ മാനവനന്മയ്ക്ക് എന്ന പേരിലായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്.

P Jayarajan Alleges Sreekrishna Jayanthi Shobhayathra is an RSS Political Agenda

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡൽഹി പൊലീസ്; സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യും; വധശ്രമവും പോക്സോയും ചുമത്തും

'അണ്ണാ, മറ്റാരേക്കാളും നന്നായി നിങ്ങൾക്കിത് മനസിലാകും'; പൈറസിയെക്കുറിച്ച് വിജയ്‌യോട് അന്ന് പറഞ്ഞത് ഓർത്തെടുത്ത് കാർത്തി

ഹെയർ സ്പാ ചെയ്താൽ മുടികൊഴിച്ചിൽ കുറയുമോ? അറിയേണ്ട കാര്യങ്ങൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 68 lottery result

ചാലക്കുടിയിൽ സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം