പി കെ ഫൈസല്‍  
Kerala

'കരുതിക്കൂട്ടി വ്യക്തിഹത്യയ്ക്ക് ശ്രമം; കെപിസിസി നടപടിയെടുത്തില്ലെങ്കില്‍ നിയമപോരാട്ടം'; സാമ്പത്തിക ആരോപണം നിഷേധിച്ച് പി കെ ഫൈസല്‍

പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് തെളിവ് കാണിക്കൂ എന്ന് പി കെ ഫൈസൽ ആവശ്യപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കാസര്‍കോട്: തനിക്കെതിരായ സാമ്പത്തിക ആരോപണം തള്ളി കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ രംഗത്തെത്തി. ഡിസിസി ഓഫീസില്‍ മുന്‍ എംപി ഐ രാമറായിയുടെ പേരില്‍ ഹാള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഐ രാമറായി, കോടോത്ത് ഗോവിന്ദന്‍ നായര്‍, പി ഗംഗാധരന്‍ നായര്‍ എന്നിവരുടെ പേരില്‍ ലൈബ്രറി നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പി കെ ഫൈസല്‍ പറഞ്ഞു.

പാര്‍ട്ടിയിലെ എല്ലാ ഭാരവാഹികളോടും കൂടിയാലോചിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണ്. ഒരു ഘട്ടത്തിലും സുബ്ബയ്യ റായിയുമായി ഇതുമായി ബന്ധപ്പെട്ട് ഒരു ആശയവിനിമയവും നടത്തിയിട്ടില്ല. അങ്ങനെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കണം. താന്‍ പ്രസിഡന്റായ ശേഷമുള്ള ഒരു ഡിസിസി യോഗത്തില്‍ പോലും സുബ്ബയ്യ റായി പങ്കെടുത്തിട്ടില്ലെന്ന് പി കെ ഫൈസല്‍ പറഞ്ഞു.

സുബ്ബയ്യ റായിയുടെ ആരോപണത്തിനെതിരെ കെപിസിസിക്കും എഐസിസിക്കും പരാതി നല്‍കും. ഇതില്‍ നടപടി ഉണ്ടായില്ലെങ്കില്‍ താന്‍ നിയമപോരാട്ടം നടത്തുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റായ തനിക്ക് ഒരു കുടംബവും വ്യക്തിത്വവുമുണ്ട്. ജനസമൂഹത്തിന് മുന്നില്‍ മോശക്കാരനായി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകേണ്ടതുണ്ട്. ഇപ്പോള്‍ ജില്ലയ്ക്കകത്ത് ചില ആളുകള്‍ കരുതിക്കൂട്ടി വ്യക്തിഹത്യ ചെയ്യുന്ന പ്രവണതകള്‍ നടക്കുന്നുണ്ട്. അത് ആരാണെന്ന് താന്‍ പറയുന്നില്ലെന്നും പി കെ ഫൈസല്‍ പറഞ്ഞു.

ഹാള്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ അതു തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കെ പി കുഞ്ഞിക്കണ്ണന്‍ ഡിസിസി പ്രസിഡന്റ് ആയ സമയത്ത് പദയാത്ര നടത്തിയാണ് 10 സെന്റ് സ്ഥലവും പഴയ കെട്ടിടവും വാങ്ങിയത്. വെളുത്ത അമ്പു ഡിസിസി പ്രസിഡന്റ് ആയ കാലത്താണ് മനോഹരമായ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. അതുകൊണ്ടാണ് ഡിസിസി ഓഫീസിന്റെ മൂന്നാം നിലയില്‍ കെ പി കുഞ്ഞിക്കണ്ണന്‍ സ്മാരക ഹാള്‍ നിര്‍മ്മിക്കാന്‍ ആലോചിച്ചത്.

അതിനുശേഷമാണ് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് കെപി കുഞ്ഞിക്കണ്ണന്റെ പേരില്‍ സ്മാരകമുണ്ടാക്കാന്‍ തീരുമാനിച്ചത്. അതില്‍ മണ്ഡലം ഭാരവാഹികള്‍, കെപിസിസി ഭാരവാഹികള്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നുവെന്നും പി കെ ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കെപിസിസി ഓണ്‍ലൈന്‍ യോഗത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പി കെ ഫൈസല്‍ നടത്തിയ വിമര്‍ശനം വിവാദമായിരുന്നു. ഇതിനുപിന്നാലെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫൈസലിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

Kasaragod DCC President P K Faisal denies financial allegations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാമറായിയുടെ പേരിടാൻ 20 ലക്ഷം ആവശ്യപ്പെട്ടു'; കാസർകോട് ഡിസിസി പ്രസിഡന്റിനെതിരെ കെപിസിസിക്ക് പരാതി

വിജയ്‌യുടെ അവസാന സിനിമ: വാർത്ത കേട്ട് കരഞ്ഞു, നോക്കുമ്പോൾ ഡയറക്ടറും കരയുന്നു; അനുഭവം പങ്കുവെച്ച് സായ് പല്ലവി

'48 മണിക്കൂർ ഉറങ്ങിയില്ല, ഒടുവിൽ‌ യേശുദാസിന്റെ മുൻപിൽ ഞാൻ കുഴഞ്ഞുവീണു'; ഓർത്തെടുത്ത് മോഹൻ സിത്താര

രാത്രികളില്‍ കുളിരേകി തണുപ്പ് വര്‍ധിക്കുന്നു, ഹൈറേഞ്ചില്‍ പുലര്‍ച്ചെ കോടമഞ്ഞ്; വടക്കുകിഴക്കന്‍ കാറ്റ് സജീവം

അര്‍ധരാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്