p k kunhalikkutty ഫെയ്സ്ബുക്ക്
Kerala

അവരെ പ്രതീക്ഷിച്ചു നില്‍ക്കുന്നില്ല, വന്നാല്‍ സ്വാഗതം ചയ്യുമെന്നേ പറഞ്ഞുള്ളൂ: കുഞ്ഞാലിക്കുട്ടി

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ഞങ്ങള്‍ ഒരു പൊതുനിലപാട് എടുത്തിരുന്നു. ആശയപരമായി യോജിക്കുന്ന കക്ഷികള്‍ക്കും വ്യക്തികള്‍ക്കും പൊതുരംഗത്തുള്ള സോഷ്യല്‍ ഗ്രൂപ്പുകള്‍ക്കും യുഡിഎഫുമായി സഹകരിക്കാമെന്ന്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാത്തവര്‍ വന്നാല്‍ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനമെന്നും, കേരള കോണ്‍ഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് നേരത്തെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ഞങ്ങള്‍ ഒരു പൊതുനിലപാട് എടുത്തിരുന്നു. ആശയപരമായി യോജിക്കുന്ന കക്ഷികള്‍ക്കും വ്യക്തികള്‍ക്കും പൊതുരംഗത്തുള്ള സോഷ്യല്‍ ഗ്രൂപ്പുകള്‍ക്കും യുഡിഎഫുമായി സഹകരിക്കാമെന്ന്. ചിലര്‍ സഹകരിക്കുകയും ചെയ്തു. ഇപ്പോഴും ആ സഹകരണം തുടരുന്നുണ്ട്. ആ കൂട്ടത്തില്‍ കേരള കോണ്‍ഗ്രസിന്റെ കാര്യം ചര്‍ച്ച ചെയ്തു. മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി എന്നു ഞാന്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിഷയം യുഡിഎഫിലല്ല, കേരളത്തിലാണ് ചര്‍ച്ചയായത്. ഞങ്ങളോട് ചോദിച്ചപ്പോള്‍ അത് വേറെ മുന്നണിയിലിരിക്കുന്ന കക്ഷിയല്ലേ എന്നാണ് പറഞ്ഞത്. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ എന്തു നിലപാട് എടുത്താലും ഞങ്ങളെ ബാധിക്കില്ല. ആശയപരമായി യോജിക്കാവുന്നവര്‍ വന്നാല്‍ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനം. അവരോട് ആശയപരമായി വിയോജിപ്പില്ലല്ലോ. വന്നാല്‍ സ്വാഗതം ചെയ്യുമെന്നേ പറഞ്ഞിട്ടുള്ളൂ. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷമാണ് എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി തീരുമാനം ജോസ് കെ മാണി വിശദീകരിച്ചത്.

P K Kunhalikutty on kerala congress stance

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായി, എട്ട് ഗഡുക്കളായി വിതരണം

മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

SCROLL FOR NEXT