P Sarin  
Kerala

'സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ അത് സാവധാനം എടുപ്പിച്ചോളും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പി സരിന്‍

കളങ്കാവലിന്റെ ഇടം-വലം കാവലുകള്‍ !

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്ന വിഡിയോ ദൃശ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് സരിന്റെ പ്രതികരണം.

സാധാരണ ഈ ഹോട്ടലിലേക്ക് വരുമ്പോ ഒരു നീലപ്പെട്ടി കൈയ്യില്‍ കരുതാറുണ്ടല്ലോ?! സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ പൊലീസ് അത് സാവധാനം എടുപ്പിച്ചോളും. എന്നാണ് രാഹുലിന്റെ പോസ്റ്റ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ഉയര്‍ന്ന നീലപ്പെട്ടി വിവാദം ഓര്‍മ്മിപ്പിച്ചാണ് സരിന്റെ പോസ്റ്റ്. അന്ന് പൊലീസ് പരിശോധന നടന്ന ഹോട്ടലിന്‍ നിന്നുമായിരുന്നു ഇന്നലെ അര്‍ദ്ധ രാത്രി രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

രാഹുലിന്റെ അറസ്റ്റ് വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനമാണ് സരിന്‍ ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഒപ്പം പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍, വടകര എംപി ഷാഫി പറമ്പില്‍, കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം എന്നിവര്‍ നില്‍ക്കുന്ന ഫോട്ടോയും സരിന്‍ പങ്കുവച്ചിട്ടുണ്ട്. കളങ്കാവലിന്റെ ഇടം-വലം കാവലുകള്‍ ! എന്ന കുറിപ്പിന് ഒപ്പമാണ് പ്രതികരണം.

രാത്രി 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം രാഹുലിനെ തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

P sarin mocks Expelled Congress MLA Rahul Mamkootathil arrested from hotel room in Palakkad in sexual assault case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിവാഹിതയാണെന്ന് അറിഞ്ഞില്ല, ബന്ധം ഉഭയസമ്മതപ്രകാരം; രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യഹര്‍ജി നല്‍കി

'ഹിന്ദു മതം എന്ന ഒന്നില്ല, സംഘടിത മതങ്ങളുടെ സ്വഭാവത്തിലേയ്ക്ക് വരുന്നു'

2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എല്‍വി സി 62 വിക്ഷേപണം നാളെ

ചികിത്സയ്ക്ക് ശേഷം വിശ്രമിക്കുന്ന എം കെ മുനീറിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; ഒപ്പം മുഹമ്മദ് റിയാസും

കരുത്തായി കോഹ്‌ലി; ന്യൂസിലന്‍ഡിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം

SCROLL FOR NEXT