രാഹുല്‍ മാങ്കൂട്ടത്തില്‍ - പദ്മജ വേണുഗോപാല്‍ ഫെയ്‌സ്ബുക്ക്‌
Kerala

'കെ കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ല; പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാന്‍?'

കെ കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന് പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്ന് പദ്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കെ കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളൂവെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പങ്കുവച്ച് പത്മജ കുറിച്ചു.

കെ കരുണാകരന്റെ മകനു സീറ്റ് കൊടുക്കില്ലെന്ന് താന്‍ പറഞ്ഞത് ശരിയായില്ലേയെന്നും പാലക്കാട് ജില്ലാ നേതൃത്വം ഒറ്റക്കെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ മുരളീധരനു സീറ്റ് നിഷേധിച്ചുവെന്നും പത്മജ ആരോപിച്ചു

പദ്മജയുടെ കുറിപ്പ്

പാലക്കാട് ശ്രീ രാഹുല്‍ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാന്‍ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാന്‍? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രെസ്സ്‌കാര്‍ക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാന്‍? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാന്‍ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവര്‍ സീറ്റ് കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT