കൊച്ചി: വോട്ടെടുപ്പ് ദിനമായ നാളെ തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ വോട്ടര്‍മാരായ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
മണ്ഡലത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 135 ബി വകുപ്പ് പ്രകാരം വോട്ടര്‍മാര്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ അവസരം ഒരുക്കേണ്ടത് തൊഴില്‍ദായകന്റെ ഉത്തരവാദിത്തമാണ്.
ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കും. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധിക്ക് അര്‍ഹതയുണ്ടായിരിക്കും.
ഈ വാര്‍ത്ത കൂടി വായിക്കാം വോട്ടുറപ്പിക്കാന്‍ മുന്നണികള്‍; തൃക്കാക്കരയില്‍ ഇന്ന് നിശബ്ദപ്രചാരണം; വോട്ടെടുപ്പ് നാളെ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates