ഫയല്‍ ചിത്രം 
Kerala

പാലയില്‍ കരുത്തുകാട്ടി ജോസ് ; എല്‍ഡിഎഫിന് ചരിത്ര നേട്ടം ; ഭരണത്തിലേക്ക് 

നഗരസഭ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് എല്‍ഡിഎഫ് നഗരസഭ ഭരണം പിടിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പാല നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗം കരുത്തു കാട്ടി. ഇതുവരെ ഫലം വന്ന 11 സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം വിജയിച്ചു. സിപിഎമ്മിന് നാലു സീറ്റുകളും കിട്ടി.

അതേസമയം ജോസിനെതിരെ ശക്തമായി മല്‍സരരംഗത്തുണ്ടായിരുന്ന പിജെ ജോസഫിന് കനത്ത തിരിച്ചടിയാണ് കിട്ടിയത്. ജോസഫ് വിഭാഗത്തിന് മൂന്നു സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. 

13 സീറ്റുകളില്‍ മല്‍സരിച്ച ജോസഫ് വിഭാഗം പത്തു സീറ്റിലും തോറ്റു. പാല നഗരസഭ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് എല്‍ഡിഎഫ് നഗരസഭ ഭരണം പിടിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം