എ വി ഗോപിനാഥ് / ഫയല്‍ 
Kerala

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; ഷാഫിക്കെതിരെ മല്‍സരിക്കാനൊരുങ്ങി മുന്‍ ഡിസിസി പ്രസിഡന്റ്

മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് പ്രചവിക്കാനാവില്ല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കാനൊരുങ്ങുന്നു. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥാണ് വിമത നീക്കവുമായി രംഗത്തുവന്നത്. 

പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കാനാണ് ഗോപിനാഥ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലം തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് പ്രചവിക്കാനാവില്ല. കോണ്‍ഗ്രസില്‍ ആരോടും കടപ്പാടില്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു. 

അതേസമയം ഷാഫിക്കെതിരെ മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ പിന്തുണയ്ക്കണോ എന്ന കാര്യത്തില്‍ സിപിഎം ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യം ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ എ വി ഗോപിനാഥ് സിപിഎം പിന്തുണയോടെ ഷാഫിക്കെതിരെ മല്‍സരിച്ചേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT