മണികണ്ഠൻ 
Kerala

കാർ ഇടിച്ച് ബൈക്ക് യാത്രികന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞു: അറ്റുപോയ തല കണ്ടെത്താൻ മൂന്നര മണിക്കൂർ  തിരച്ചിൽ

വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ‍ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം  മണികണ്ഠൻ (43) ആണു മരിച്ചത്. കാർ ഇടിച്ച് മണികണ്ഠന്റെ ശരീരം കഷ്ണങ്ങളായി മുറിഞ്ഞുപോയ നിലയിലായിരുന്നു. വേർപെട്ട് തെറിച്ചുപോയ തല കണ്ടെത്തിയതു മൂന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്. 

ഇന്നലെ പുലർച്ചെ മൂന്നരയോടെ അമ്പാട്ടുപാളയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. മീൻ വിൽപ്പനക്കാരനായിരുന്ന മണികണ്ഠൻ പുതുനഗരത്തു നിന്നു മീനുമായി ഇരുചക്രവാഹനത്തിൽ ചിറ്റൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. അതിനിടെ ചിറ്റൂർ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട്ഇടിക്കുകയായിരുന്നു. 

വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥികൾ‍ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ശക്തിയിൽ  35 മീറ്ററോളം അകലേയ്ക്കു തെറിച്ചു വീണ മണികണ്ഠന്റെ വാഹനം കത്തി നശിച്ചു. ഓമനയാണ് മണികണ്ഠന്റെ ഭാര്യ. മക്കൾ: മനു, ബിനു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

'ഇറാൻ ഒരു ഭീഷണിയും ഉയർത്തിയിട്ടില്ല, ഈ യുദ്ധം അം​ഗീകരിക്കാൻ കഴിയില്ല'; ട്രംപിന് കനത്ത തിരിച്ചടി; യുഎസ് ഭീകരവിരുദ്ധ വിഭാ​ഗം മേധാവി രാജിവച്ചു

നിരവധി ഓഫറുകൾ ലഭിക്കുന്ന മെമ്പർഷിപ്പ് ഇപ്പോൾ സൗജന്യമായി നേടാം, ആർക്കൊക്കെ അപേക്ഷിക്കാം,ആനുകൂല്യങ്ങൾ എന്തൊക്കെ; യുഎഇ ഫസ സൗജന്യ മെമ്പർഷിപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

SCROLL FOR NEXT