Palakkad Owner Recovers Stolen Bike in Dramatic Roadside Confrontation Screen grab
Kerala

മോഷ്ടിച്ച ബൈക്കുമായി കറങ്ങി; പൊലീസില്‍ പരാതി നല്‍കി തിരികെ തിരികെ വരുമ്പോള്‍ കള്ളനെ കയ്യോടെ പിടികൂടി ഉടമ

പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടയില്‍ വന്നുപെട്ടത് ഉടമയുടെ മുന്നില്‍. ഉടമയാണെങ്കില്‍ ബൈക്ക് മോഷണംപോയെന്ന പരാതി പൊലീസില്‍ നല്‍കിവരുന്ന വഴിയും. നടുറോഡില്‍ ഓടിച്ചിട്ട് പിടികൂടി ഉടമ ബൈക്ക് കൈവശപ്പെടുത്തി.

പാലക്കാട് കമ്പവള്ളിക്കൂട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്കാണ് മോഷണം പോയത്. പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് എസ്റ്റേറ്റ് ജങ്ഷനില്‍ തിരിച്ചെത്തി.

ഈ സമയം ബൈക്ക് മോഷ്ടിച്ച ആള്‍ തന്റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണന്‍ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തു.

Palakkad Owner Recovers Stolen Bike in Dramatic Roadside Confrontation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT