Palakkad youth found murdered at home special arrangement
Kerala

പാലക്കാട് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹത്തിന് സമീപം കേബിള്‍, പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊഴിഞ്ഞാമ്പാറയില്‍ യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന സന്തോഷിനെ മൂങ്കില്‍മട സ്വദേശിയായ യുവാവ് വീട്ടില്‍ കയറി മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

അവിവാഹിതനായ സന്തോഷിന് വിവാഹിതയായ യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ഇന്നലെ രാത്രി യുവതിയാണു പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് സന്തോഷിനെ മര്‍ദിച്ചതായി പറഞ്ഞെന്നും ചെന്നു നോക്കിയപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതു കണ്ടെന്നുമാണു യുവതി പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സന്തോഷിനെ വീടിനകത്തു തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്നു ഡോക്ടര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. നെറ്റിയില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ട്. ടിവിയില്‍ കണക്ട് ചെയ്യുന്ന കേബിളും മൃതദേഹത്തിനു സമീപത്തായി കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു വരികയാണ്.

Palakkad youth found murdered at home; cable found near body, girlfriend's husband in custody

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT