പാലത്തായി കേസിലെ പ്രതി പത്മരാജന്‍/ഫയല്‍ ചിത്രം 
Kerala

പാലത്തായി പെണ്‍കുട്ടി പീഡനത്തിനിരായി; ബിജെപി നേതാവിനെതിരെ ശാസ്ത്രീയ തെളിവുകള്‍ പുറത്ത്; കുടുക്കിയത് ശുചിമുറിയിലെ രക്തക്കറ

ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ 9 വയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:പാലത്തായില്‍ നാലാം ക്ലാസുകാരി ലൈംഗീകപീഡനത്തിന് വിധേയമായതായി അന്വേഷണ റിപ്പോര്‍ട്ട്. ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ 9 വയസുകാരിയെ പീഡിപ്പിച്ചതിന്റെ തെളിവുകള്‍ ലഭിച്ചു. ശുചിമുറിയിലെ ടൈലുകളില്‍ നിന്നും ലഭിച്ച രക്തക്കറ ശാസ്ത്രീയമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണറിപ്പോര്‍ട്ട്.

തെളിവില്ലെന്ന് പറഞ്ഞ് ആദ്യ അന്വേഷണ സംഘം കേസില്‍ പത്മരാജനെ വെറുതെ വിട്ടിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണസംഘമാണ്‌ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി ലൈംഗികപീഡനത്തിനിരയായതായി അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണറിപ്പോര്‍ട്ട് അടുത്ത ദിവസം തലശേരിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും.  

ശുചിമുറിയില്‍ വച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്നായിരുന്നു നാലാംക്ലാസുകാരിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് കടുത്ത രക്തസ്രാവമുണ്ടായിരുന്നു. ശുചിമുറിയില്‍ നിന്ന് പൊലീസ് ശേഖരിച്ച രക്തക്കറ ശാസ്ത്രീയമായ പരിശോധന നടത്തി. ഇതേതുടര്‍ന്നാണ്് പെണ്‍കുട്ടി പീഡനത്തിനിരയായതിന്റെ തെളിവുകള്‍ ലഭിക്കുകയായിരുന്നു

2020 ജനവരിയിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ മൊഴി പരസ്പരവിരുദ്ധമാണെന്നായിരുന്നു അദ്യഅന്വേഷണ സംഘം കണ്ടെത്തിയത്. പീഡനം നടന്നെന്ന് പറയുന്ന ദിവസം അധ്യാപകന്‍ സ്‌കൂളിലെത്തിയില്ലെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നെന്നും അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് കേസില്‍ അധ്യാപകനെ വെറുതെ വിട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ്  ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം