Kerala Police പമ്പ പൊലീസ് കണ്ടെത്തിയ ഫോണുകള്‍  Special Arrangement
Kerala

അഞ്ച് മാസം, ശബരിമലയില്‍ നഷ്ടപ്പെട്ട 102 ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥ‍‍ർക്ക് തിരിച്ചേല്‍പ്പിച്ച് പമ്പ പൊലീസ്

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ഭക്തരുടെ പക്കല്‍ നിന്നും ശബരിമലയില്‍ നഷ്ടപ്പെട്ട 102 പേരുടെ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി തിരികെ നല്‍കി (Kerala Police) പമ്പ പൊലീസ്. ഇക്കഴിഞ്ഞ സീസണ്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ പൊലീസ് സൈബര്‍ ഹെല്‍പ് ഡെസ്‌ക്കാണ് ദൗത്യത്തിന് പിന്നില്‍. കഴിഞ്ഞ സീസണില്‍ ശബരിമല ദര്‍ശനത്തിനെത്തി മൊബൈല്‍ ഫോണ്‍ നഷ്ടമായെന്ന പരാതിയുമായി 230 പേരാണ് പൊലീസിനെ സമീപിച്ചത്. ഇവയില്‍ ഉള്‍പ്പെട്ട നൂറിലധികം ഫോണുകളാണ് കണ്ടെത്തി തിരികെ നല്‍കിയത്.

ഫോണ്‍ നഷ്ടമായെന്ന പരാതിയുമായി സ്റ്റേഷനിലെത്തുന്ന ഭക്തരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സെന്‍ട്രല്‍ എക്യുപ്മെന്റ്‌റ് ഐഡന്റിറ്റി രജിസ്റ്റര്‍ ( സിഇഐആര്‍) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവ കണ്ടെത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാവുന്ന പോര്‍ട്ടല്‍ ആണ് സിഇഐആര്‍. ഇതോടെ ആ മൊബൈല്‍ ഫോണ്‍ ബ്ലോക്കാവും. പരാതിക്കാരന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേക്ക് ഒരു സന്ദേശമെത്തും. ഇങ്ങനെ പോര്‍ട്ടല്‍ വഴി ബ്ലോക്ക് ചെയ്ത ഫോണ്‍ ഏതെങ്കിലും മൊബൈല്‍ നെറ്റ്വര്‍ക്ക് വഴി ഓണ്‍ ആയാല്‍, ആ നെറ്റ്വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍ പോര്‍ട്ടല്‍ മുഖേന പരാതിക്കാരനും രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറുന്നതാണ് രീതി. ഇത്തരത്തില്‍ ഉപയോഗിക്കപ്പെടുന്ന ഫോണ്‍ നമ്പരിലേക്ക് സൈബര്‍ ഹെല്‍പ്‌ഡെസ്‌കിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്തും, നോട്ടീസുകള്‍ അയച്ചും കാര്യങ്ങള്‍ ധരിപ്പിക്കുന്നതാണ് രീതി.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും ഫോണുകള്‍ കണ്ടെത്തി. തിരികെ കിട്ടിയ ഫോണുകള്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് കൊറിയര്‍ മുഖേന ഇവ അയച്ചുകൊടുത്തു. ഇത്തരത്തില്‍ മേയ് മാസത്തില്‍ മാത്രം നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ആറരലക്ഷത്തോളം രൂപ വില വരുന്ന 25 ഫോണുകള്‍ കൂട്ടത്തില്‍പ്പെടും.

പോര്‍ട്ടലിലൂടെ ട്രാക്ക് ഫോണുകള്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശബരിമലയില്‍ നഷ്ടപ്പെടുന്ന ഫോണുകള്‍ മിക്കതും ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സ്ഥലങ്ങളില്‍ നിന്നാണ് തിരികെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഫോണുകള്‍ ട്രേസ് ആയിട്ടുള്ള പ്രദേശങ്ങളായ കമ്പം, തേനി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും, സെക്കന്റ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട പൊലീസ് അറിയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT