Panakkad Landslide 
Kerala

പാണക്കാട് മണ്ണിടിച്ചില്‍; മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: മലപ്പുറം ജില്ലയില്‍ അനധികൃത ഖനനം തടയുന്നതിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ തീരുമാനം. പാണക്കാട് എടായിപ്പാലത്ത് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത് അനധികൃത ഖനനംമൂലമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണിത്. ജില്ലയില്‍ അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് താല്‍കാലിക സ്‌ക്വാഡ് രൂപവത്കരിക്കുന്നതെന്ന് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. ഹരികുമാര്‍ ഉത്തരവില്‍ പറയുന്നു.

ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിംകുഞ്ഞി, ജിയോളജിസ്റ്റ് സുബേഷ് തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ജില്ലയിലെ മുഴുവന്‍ അനധികൃത ഖനനവും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധിച്ച് നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. പ്രവൃത്തിക്കായി പ്രത്യേക വാഹനം വാടകയ്‌ക്കെടുക്കും. മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ജില്ല ഓഫിസില്‍ നിന്നും ആവശ്യമായ സഹായം സ്‌ക്വാഡിന് സ്വീകരിക്കാമെന്നും ഉത്തരവിലുണ്ട്.

അതേസമയം എടായിപ്പാലത്തെ കനത്ത മണ്ണിടിച്ചിലിലേക്ക് നയിച്ച സാഹചര്യം സംബന്ധിച്ച് മൈനിങ് ആന്റ് ജിയോളജി ഡയറക്ടര്‍ കെ. ഹരികുമാര്‍ ജില്ല ജിയോളജിസ്റ്റിനോട് വിശദീകരണം തേടി. അനധികൃതമായി മണ്ണും കല്ലും നീക്കം ചെയ്തതുമൂലമാണ് ഇത്തരത്തില്‍ മണ്ണിടിച്ചിലുണ്ടായത് എന്ന മാധ്യമ വാര്‍ത്തകളുടെ വെളിച്ചത്തിലാണ് നടപടി. മണ്ണിടിച്ചിലുണ്ടാകാന്‍ ഇടയായ സാഹചര്യം സംബന്ധിച്ച് വിശദീകരണം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണം എന്നും ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. അഡീഷണല്‍ ഡയറക്ടര്‍ എം.സി കിഷോറിന്റെ റിപ്പോര്‍ട്ടിന്റെകൂടി വെളിച്ചത്തിലാണ് വിശദീകരണം തേടിയത്.

Panakkad landslide; Special squad to prevent illegal mining in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കില്ല; പരീക്ഷണ പദ്ധതിയില്‍നിന്ന് പിന്മാറി ബെവ്‌കോ

സുഹൃദ് ബന്ധത്തില്‍ നിന്ന് പിന്‍മാറി; യുവതിയെ കൊല്ലാന്‍ പെണ്‍വേഷത്തിലെത്തി; ഗുരുവായൂരില്‍ അഞ്ചംഗസംഘം അറസ്റ്റില്‍

അഞ്ച് താലൂക്കുകളില്‍ നാളെ അവധി; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്

'നാളെ ആല്‍ഫയും ബീറ്റയും ഡെല്‍റ്റയും വരും! ജന്തര്‍മന്തറിലെ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കരുത്'; സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി