ഗൗരി ലക്ഷ്മി 
Kerala

പിച്ചവയ്ക്കാൻ കൊതിച്ച് ഈ ഒന്നര വയസ്സുകാരി, മരുന്നിന് ചെലവ് 16 കോടി രൂപ; ഗൗരിയുടെ ചികിത്സക്ക് കൈകോർക്കാം 

16 കോടി രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്

സമകാലിക മലയാളം ഡെസ്ക്

സ്‌പൈനൽ മസ്‌കുലാർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച് ജീവിതത്തിലേക്ക് തിരികെയെത്താൻ സുമനുസുകളുടെ സഹായം കാത്തിരിക്കുകയാണ്  ഈ ഒന്നര വയസ്സുകാരി. ഷൊർണൂർ കല്ലിപ്പാടം സ്വദേശി ലിജുവിന്റെയും നിതയുടെയും മകൾ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കാണ് സുമനുസുകളുടെ സഹായം തേടുന്നത്. 16 കോടി രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. 

അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് ഈ അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. ‍‍ഒന്നര വയസ്സായിട്ടും ​ഗൗരി നിവന്നിരിക്കുക പോലും ചെയ്യാത്തതിനാലാണ് ഇവർ കുട്ടിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ബെംഗളൂരുവിൽ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. ‌രണ്ട് വയസു പൂർത്തിയാകും മുൻപേ സോൾജെൻസ്മ എന്ന മരുന്ന് എത്തിച്ച് ചികിത്സ തുടങ്ങിയാലേ ഗൗരി ജീവിതത്തിലേക്ക് പിച്ചവച്ചു നടക്കുകയുള്ളു.

ചിത്രം: എക്‌സ്പ്രസ്‌
 

അടുത്ത മാസം രണ്ടാം തിയതി ഗൗരിയുടെ രണ്ടാം പിറന്നാളാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് മരുന്ന് എത്തിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 

അക്കൗണ്ട് വിവരങ്ങൾ
K L LIJU
ACCOUNT NUMBER: 4302001700011823
IFSC CODE: PUNB0430200
PHONE: 9847200415

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT