പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ടിവി ദൃശ്യം
Kerala

നാദാപുരത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികള്‍ മരിച്ചു, മൂന്ന് പേര്‍ ആശുപത്രിയില്‍

നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാദാപുരം വളയത്ത് നിര്‍മാണത്തിലുള്ള വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന്റെ ഭാഗം ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. ഇതില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. പ്രദേശത്തുള്ളവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരുടെ ആരോഗ്യനില, ഇടിഞ്ഞുവീഴാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT