നെടുമ്പാശേരി വിമാനത്താവളം  
Kerala

നെടുമ്പാശേരി വിമാനത്താവളത്തില്‍ നാളെ സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്‍, താല്‍ക്കാലിക ഗതാഗത നിയന്ത്രണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നാളെ സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്‍. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അഞ്ചുമണി വരെയാണ് മോക്ക് എക്‌സര്‍സൈസ് നടത്തുന്നത്.

ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മോക്ക് ഡ്രില്ലിന്റെ ഭാഗമായി വാഹനങ്ങള്‍ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുന്നതിനും പരിശീലനം സുഗമമാക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ കണക്കാക്കി തങ്ങളുടെ യാത്രകള്‍ ക്രമീകരിക്കണമെന്നും മോക്ക് ഡ്രില്‍ വേളയില്‍ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു.

Temporary traffic restrictions will be in effect at Nedumbassery Airport on Tuesday from 1 PM to 5 PM due to an emergency mock drill



Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT