പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍(Pathanamthitta Collector)   ഫെയ്‌സ്ബുക്ക്
Kerala

'കടുത്ത മഴയായതിനാല്‍ ദയവായി ആവുധി പ്രേക്യപിക്കൂ'; അവധി ചോദിക്കേണ്ട, മലയാളം പഠിക്കൂവെന്ന് കലക്ടര്‍

''അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക. പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കയറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി''

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: 'കടുത്ത മഴയായതിനാല്‍ ദയവായി ആവുധി പ്രേക്യപിക്കുവാന്‍ അപേക്ഷിക്കുന്നു'. 'പത്തനംതിട്ട ജില്ലയുടെ കാലാവസ്ഥയെയും കടുത്ത മഴയേയും മനസില്‍വെച്ചുകൊണ്ട് ഓരോ കുട്ടികളുടെ കഠിന പ്രേര്‍ത്തേണതയെയും മനസിലാക്കി ഒരു ആവുധി ആവര്‍ഷ്യപ്പെടുന്നു'. അവധി ആവശ്യപ്പെട്ടുകൊണ്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ (Pathanamthitta Collector S. Prem Krishnan) സമൂഹ മാധ്യമ അക്കൗണ്ടിലേയ്ക്ക് ഒരു വിദ്യാര്‍ഥി അയച്ച മെസേജ് ആണിത്.

മലയാള ഭാഷയിലെ ഈ വാക്കുകള്‍ കണ്ട് കലക്ടര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. എന്നാലും കലക്ടറല്ലേ, സംയമനത്തോടെ മറുപടി കൊടുത്തു. അവധി ചോദിക്കാതെ സ്ഥിരമായി സ്‌കൂളില്‍ പോകുക. പ്രത്യേകിച്ച് മലയാളം ക്ലാസില്‍ കയറാന്‍ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി.

മഴക്കാലത്ത് സ്ഥിരമായി കലക്ടര്‍മാരുടെ പേജുകളുടെ താഴെ വന്ന് വിദ്യാര്‍ഥികള്‍ അവധി ചോദിച്ച് സന്ദേശങ്ങള്‍ അയക്കാറുണ്ട്. കുട്ടികളുടെ മെസേജുകള്‍ പതിവായി നോക്കാറുള്ള കലക്ടര്‍ അവധി അഭ്യര്‍ഥനകളുടെ എണ്ണം കൂടിയപ്പോഴാണ് മറുപടി കൊടുക്കാന്‍ തയ്യാറായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും