മമ്പറത്ത് നടന്ന എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ 
Kerala

'പിണറായി വിജയന്റെ ആ ഒരു വാക്ക് ഗതി തന്നെ മാറ്റി, അനുകമ്പയുള്ള മനുഷ്യന്‍'; മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക കൈമാറി പത്തനാപുരം ഗാന്ധിഭവന്‍- വിഡിയോ

ഒന്നാം തവണ മുഖ്യമന്ത്രിയായപ്പോള്‍ അവിചാരിതമായി പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി അശരണരായ വയോധികര്‍ക്ക് തുണയായി മാറിയെന്ന് ഭാരവാഹി ഡോ. പുനലൂര്‍ സോമരാജന്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഒന്നാം തവണ മുഖ്യമന്ത്രിയായപ്പോള്‍ അവിചാരിതമായി പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി അശരണരായ വയോധികര്‍ക്ക് തുണയായി മാറിയെന്ന് ഭാരവാഹി ഡോ. പുനലൂര്‍ സോമരാജന്‍. തന്റെ കുടുംബം പോലെയാണ് അദ്ദേഹം ആ മനുഷ്യരെ കരുതിയത്. ആര്‍ദ്രതയും അനുകമ്പയും അന്തേവാസികളോട് കാണിച്ച മനുഷ്യന്റെ പേരാണ് പിണറായി വിജയനെന്നും പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മമ്പറത്ത് നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം പത്തനാപുരം ഗാന്ധിഭവന്‍ അന്തേവാസികള്‍ക്ക് വേണ്ടി പുനലൂര്‍ സോമരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

ഗാന്ധിഭവനില്‍ നടന്ന ഒരു പരിപാടിക്കിടെ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതു പ്രകാരമാണ് ഗള്‍ഫ് വ്യവസായി എം എ യൂസഫലി രണ്ട് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. കൂടാതെ പ്രതിവര്‍ഷം ഒരു കോടി ഗ്രാന്‍ഡായി നല്‍കുന്നതും. ഇപ്പോള്‍ 1500 പേര്‍ ഇവിടെ താമസിക്കുന്നുണ്ട്. അന്തേവാസികളായ അമ്മമാര്‍ അധ്വാനിച്ചുണ്ടാക്കിയ കൂലിയില്‍ നിന്നാണ് അവരുടെ ആഗ്രഹപ്രകാരം മുഖ്യമന്ത്രിക്ക് കെട്ടിവെച്ച തുക നല്‍കിയത്. ഇത്തവണയും അദ്ദേഹം മുഖ്യമന്ത്രിയായതിനു ശേഷം ഗാന്ധിഭവനിലെത്തുമെന്ന് അവിടെയുള്ള അമ്മമാര്‍ പ്രതീക്ഷിക്കുന്നതായും പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

മൂന്നാം തവണയും ധര്‍മ്മടത്ത് നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ( വ്യാഴാഴ്ച) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇത് ഏഴാം തവണയാണ് മുഖ്യമന്ത്രി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ധര്‍മ്മടത്ത് നിന്നും ലഭിക്കുമെന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ പ്രതീക്ഷ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം,ശ്രേയാംസ് കുമാര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

Pathanapuram Gandhi Bhavan hands over the money to the Chief Minister for election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'