ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി! 
Kerala

രോഗികള്‍ പെരുവഴിയില്‍; ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി!

ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആശുപത്രിയിലെത്തിയവര്‍ പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: രോഗികളെ പെരുവഴിയിലാക്കി ഡോക്ടറും ജീവനക്കാരും സഹപ്രവര്‍ത്തകന്റെ വിവാഹത്തിന് പോയി. കൊല്ലം അഞ്ചലിലെ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരുമാണ് ഇന്ന് രാവിലെ ആശുപത്രി അടച്ചുപൂട്ടി കൂട്ടത്തോടെ മുങ്ങിയത്. ഹാജര്‍ രേഖപ്പെടുത്തിയ ശേഷമാണ് സംഘം വിവാഹത്തിന് പോയതെന്ന് ആശുപത്രിയിലെത്തിയവര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് നിരവധി യുവജനസംഘടനള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തി. ഇതോടെ ജ ജീവനക്കാര്‍ മടങ്ങിയെത്തി ആശുപത്രി തുറക്കുകയായിരുന്നു.

എല്ലാവരും കൂട്ടത്തോടെ കല്യാണത്തിന് പോയതോടെ ചികിത്സ തേടിയെത്തിയ ആളുകള്‍ പ്രയാസത്തിലായി. പതിനെട്ട് ജീവനക്കാരും ഡോക്ടറും ഉള്‍പ്പടെയാണ് സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് പോയത്.

Patients left stranded as doctor and hospital staff skip duty to attend colleague's wedding

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും