മോഹന്‍ലാല്‍ 
Kerala

'സംഘം നിറവേറ്റുന്നത് സാംസ്‌കാരിക കര്‍ത്തവ്യം, രാജ്യസ്‌നേഹവും ദേശീയബോധവും തലമുറകള്‍ക്ക് പകര്‍ന്നുനല്‍കേണ്ട സംസ്‌കാരം'; ആര്‍എസ്എസ് വേദിയില്‍ മോഹന്‍ലാല്‍

'തന്റെ കര്‍മമേഖല സിനിമയാണ്. രാജ്യസ്‌നേഹവും ദേശീയബോധവും ഇതിവൃത്തമായ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കോഴിക്കോട്: രാജ്യസ്‌നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകര്‍ന്നുനല്‍കേണ്ട സംസ്‌കാരമാണെന്ന് നടന്‍ മോഹന്‍ലാല്‍. ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാജ്യസ്‌നേഹവും ദേശീയബോധവും സാത്വികമായ രീതിയില്‍ ലയിച്ചുചേരണമെന്നും അദ്ദേഹം പറഞ്ഞു. ചാലപ്പുറം കേസരി ഭവനില്‍ മാതംഗി ഡിജിറ്റല്‍ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്റെ കര്‍മമേഖല സിനിമയാണ്. രാജ്യസ്‌നേഹവും ദേശീയബോധവും ഇതിവൃത്തമായ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ പട്ടാള ക്യാംപുകളിലും അതിര്‍ത്തികളിലും സഞ്ചരിക്കാനും കഴിഞ്ഞിട്ടുണ്ട്.

അവിടങ്ങളിലെല്ലാം വായിച്ചറിഞ്ഞതിനപ്പുറമുള്ള ഭാരതത്തെയാണ് അനുഭവിച്ചറിഞ്ഞത്. രാജ്യത്തിനായി ജീവന്‍ പണയംവെച്ച് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്കൊപ്പം നിന്നപ്പോള്‍ ദേശീയബോധവും രാജ്യസ്‌നേഹവും ഹൃദയമിടിപ്പായി മാറുന്നത് അനുഭവിച്ചു. സുരക്ഷിതത്വത്തില്‍ ജീവിക്കുന്ന ഓരോ നിമിഷവും അതിര്‍ത്തിയില്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന ഭടന്മാരെ ഓര്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ അഭിനയിക്കുന്ന 'ഓപ്പറേഷന്‍ ഗംഗ'യും അത്തരത്തില്‍ ഒരു ചിത്രമാണ്. തന്നാലാവുംവിധം രാജ്യസ്നേഹം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തന്റെ കര്‍മ്മമേഖലയില്‍ തുടരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'ദേശസ്‌നേഹത്തിലും ദേശീയ ബോധത്തിലും വേരുറപ്പിച്ച മാധ്യമ പ്രവര്‍ത്തനവും സാമൂഹ്യ ഇടപെടലുകളുമായിരുന്നു കേസരിക്ക് പിന്നില്‍. പ്രവര്‍ത്തനം ആരംഭിച്ചതോടെ സംഘം അവിടെ ഒരു സാംസ്‌കാരിക കര്‍ത്തവ്യം നിറവേറ്റുകയായിരുന്നു. രാജ്യം നിലനിന്നാല്‍ മാത്രമേ ഈ സംസ്‌കൃതി നിലനില്‍ക്കൂ എന്ന സത്യം കേസരി അതിന്റെ ഓരോ പ്രവര്‍ത്തനത്തിലൂടെയും എല്ലാകാലത്തും സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഭാരതം എന്ന മഹത്തായ സംസ്‌കൃതിയുടെ പാഠങ്ങള്‍ 'കേസരി' തലമുറകളിലേക്ക് പകര്‍ന്നു നല്‍കി. ഓരോ പൗരനിലും ദേശീയബോധം വളര്‍ത്തുന്നതില്‍ കേസരി പോലുള്ള മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

'A culture that must pass on patriotism and national consciousness to generations' – Mohanlal at an RSS event

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

'സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം'; ബിജെപിയുമായി ശരദ് പവാര്‍ ചര്‍ച്ച നടത്തി, റിപ്പോര്‍ട്ട്

'ദേശീയ സമ്പത്ത്', വലിയ രാജ്യസ്‌നേഹി; ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെടുത്തതിനെ സ്വാഗതം ചെയ്ത് ട്രംപ്

അരവണ വിൽപ്പനയിൽ വൻ ഇടിവ്, വിൽപ്പന പകുതിയായി കുറഞ്ഞു; 8 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം

'നിങ്ങളുടെ ചോരക്ക് എണ്ണിയെണ്ണി പകരം ചോദിക്കും'; മുഖ്യമന്ത്രിയുടേത് കലാപാഹ്വാനം, സത്യപ്രതിജ്ഞാലംഘനമെന്ന് പിണറായി വിജയന്‍