പൊളിഞ്ഞുവീണ പന്തൽ ക്രമീകരിക്കുന്ന പ്രവർത്തകർ സ്ക്രീൻഷോട്ട്
Kerala

കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ പരിപാടിക്കിടെ പന്തല്‍ തകര്‍ന്നുവീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പന്തല്‍ പൊളിഞ്ഞു വീണു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ ജാഥയുടെ ഉദ്ഘാടന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പന്തല്‍ പൊളിഞ്ഞു വീണു. പ്രവര്‍ത്തകര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ മൂന്ന് മേഖലകളിലായി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണജാഥ മധ്യകേരളത്തില്‍ മൂവാറ്റുപുഴയില്‍ നിന്നായിരുന്നു ആരംഭിക്കേണ്ടിയിരുന്നത്. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി അടക്കം പ്രധാനപ്പെട്ട നേതാക്കള്‍ ഒത്തുചേരുന്ന വേദിയില്‍ ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പന്തല്‍ പൊളിഞ്ഞുവീണത്. പന്തല്‍ തകര്‍ന്നു വീഴുന്നത് ശ്രദ്ധയില്‍പെട്ട പ്രവര്‍ത്തകര്‍ ഒഴിഞ്ഞുമാറിയതോടെ വലിയ അപകടം ഒഴിവായി. ദീപദാസ് മുന്‍ഷി വേദിയില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. നിരവധി പ്രവര്‍ത്തകര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുരക്ഷാ ക്രമീകരണങ്ങളുടെ വീഴ്ചയാണ് അപകടകാരണമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

'പന്തലുകാരെ വിളിച്ച് അന്വേഷിക്കും. പ്രധാനപ്പെട്ട നേതാക്കളെല്ലാം എത്തിച്ചേര്‍ന്നുകൊണ്ടിരിക്കെയാണ് പൊളിഞ്ഞുവീഴുന്നത്. ആരും മനഃപൂര്‍വം ചെയ്തുവെന്ന് കരുതുന്നില്ല'- എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.പന്തല്‍ പൊളിഞ്ഞുവീണതോടെ പരിപാടി അല്‍പസമയം തടസ്സപ്പെട്ടെങ്കിലും പ്രവര്‍ത്തകരുടെ സഹായത്തോടെ പുനഃക്രമീകരിച്ചതിന് ശേഷം വീണ്ടും തുടര്‍ന്നു.

pavilion collapsed during congress event at muvattupuzha, a major disaster was narrowly avoided

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

തദ്ദേശ തെരഞ്ഞെടുപ്പ്: കേന്ദ്ര ജീവനക്കാർക്ക് അവധിയില്ല; പോസ്റ്റ് ഓഫീസുകൾ നാളെ വൈകീട്ട് ആറു വരെ

കൊല്ലം കുരീപ്പുഴയില്‍ വന്‍ തീപിടിച്ചു, പതിനഞ്ചോളം മത്സബന്ധന ബോട്ടുകളും ചീനവലകളും കത്തിനശിച്ചു

നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി നാളെ; ദിലീപിന് നിര്‍ണായകം

SCROLL FOR NEXT