പ്രതീകാത്മക ചിത്രം 
Kerala

ആരോഗ്യ സർവകലാശാല പരീക്ഷ നടത്താൻ ഗവർണ്ണറുടെ അനുമതി 

വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ പരീക്ഷകൾ നടത്താൻ ഗവർണ്ണറുടെ അനുമതി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളോടും പരീക്ഷ മാറ്റിവയ്ക്കാൻ ആവശ്യപ്പെടുകയും ആരോഗ്യസർവകലാശാലയടക്കം പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

പരീക്ഷ നടത്താൻ ഇളവാവശ്യപ്പെട്ട് സർവകലാശാല ഗവർണ്ണറെ സമീപിക്കുകയായിരുന്നു. വോട്ടെണ്ണൽ കഴിഞ്ഞാലുടൻ പരീക്ഷകൾ തുടങ്ങാനാണ് തീരുമാനം. 

പരീക്ഷ നടത്താനായാൽ മൂവായിരത്തോളം അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളും അയ്യായിരത്തോളം അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കുന്ന സാഹചര്യമുണ്ടാകും. ഇവരെ കൂടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്കുകൂട്ടൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT