പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കോട് പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി; തെരച്ചില്‍ 

മുക്കം ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ  കാണാതായി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുക്കം ഇരുവഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളെ  കാണാതായി. മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ഒഴുക്കില്‍പ്പെട്ടത്. 

ഇന്ന്  വൈകിട്ട്  6.45 ഓടെയാണ് സംഭവം. പുഴയില്‍ ഇറങ്ങി കുളിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി  ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും  അഗ്‌നിരക്ഷാസേനയും നാട്ടുകാരും പൊലീസും തെരച്ചില്‍ തുടരുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുകുമാരക്കുറുപ്പ് ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ പൊലീസ്

ഗുരുവായൂരില്‍ ഓഗസ്റ്റ് 30ന് 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

മോദിയും രാഹുലും കഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യന്‍ വിജയ്; ടിവികെ അധ്യക്ഷന് ജനപ്രീതി ഏറുന്നുവെന്ന് റിപ്പോര്‍ട്ട്

രൂപമാറ്റം ഒഴിവാക്കാത്തതിനാല്‍ ഫിറ്റ്‌നസ് നിഷേധിച്ചു; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

കടമെടുത്ത ഓരോ 100 രൂപയ്ക്കും 3 പൈസ മാത്രം തിരിച്ചടവ്! ബിജെപി മുന്‍ എംപി കടമെടുത്തത് 22,000 കോടി, അടയ്ക്കേണ്ടത് 6.5 കോടി; വിവാദം