കെഎസ്ആർടിസി പ്രിയദർശിനി ബസ് 
Kerala

'സര്‍ക്കാരിന്റെ വിവേചനാധികാരം'; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി

സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹര്‍ജി തള്ളി. സ്വകാര്യ ബസുടമകള്‍ പ്രിയദര്‍ശിനി പദ്ധതിക്കെതിരെ നല്‍കിയ ഹര്‍ജി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് തള്ളിയത്. പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്ന് കമ്മീഷന്‍ വിധിച്ചു.

സര്‍ക്കാരിന്റെ സൗജന്യ പദ്ധതി മൂലം മത്സരാധിഷ്ഠിത അവസരം ഇല്ലാതാക്കുന്നതായി സ്വകാര്യ ബസുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും, സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചു കൊണ്ട് നടത്തുന്ന ക്ഷേമ പദ്ധതിയാണെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.

അതിനാല്‍ ഈ പദ്ധതി നിര്‍ത്തിവെക്കുകയോ തടയുകയോ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനം സര്‍ക്കാരിന് ആശ്വാസകരമാണ്. എന്നാല്‍ കോംപറ്റീഷന്‍ കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ബസുടമകളുടെ തീരുമാനം.

Petition against the KSRTC Priyadarshini project dismissed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കോട്ട സ്ഫോടനം ചാവേര്‍ ആക്രമണം, ഉമര്‍ സൂത്രധാരന്‍; 7,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

'ജിന്ന് മുറിച്ച വാഴപ്പഴം': തിരുനാവായയിലെ ആത്മീയ ചികിത്സാ കേന്ദ്രം നാട്ടുകാര്‍ അടച്ചുപൂട്ടിച്ചു

പിതാവിന്റെ സ്വത്തില്‍ മകനും പേരക്കുട്ടിക്കും ജന്മാവകാശമുണ്ടോ? നിയമം പറയുന്നത് ഇങ്ങനെ

നിതിൻ രാജിന്റെ മരണം : ഒന്നാം പ്രതി ഡോ. എം കെ റാമിന് കർശന ഉപാധികളോടെ ജാമ്യം

ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ടെന്ന് പിണറായി, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍