പ്രതീകാത്മക ചിത്രം 
Kerala

എ​ൻ​ജി​നിയ​റി​ങ്​, ​ആ​ർ​ക്കി​ടെ​ക്ച​ർ, ​ഫാ​ർ​മ​സി മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു;  15ന്​ ​മു​മ്പ്​ പ്ര​വേ​ശ​നം നേ​ട​ണം  

സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന അ​വ​സാ​ന അ​ലോ​ട്ട്മെൻറ്​ ആ​യി​രി​ക്കും ഇത്

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: എ​ൻ​ജിനി​യ​റി​ങ്​, ആ​ർ​ക്കി​ടെ​ക്ച​ർ, ​ഫാ​ർ​മ​സി കോ​ഴ്സു​ക​ളി​ലേ​ക്ക്​ മൂ​ന്നാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. http://www.cee.kerala.gov.in വെബ്സൈറ്റിൽ അ​ലോ​ട്ട്​​മെൻറ്​ പട്ടിക ലഭിക്കും. സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ർ​ക്കി​ടെ​ക്ച​ർ/​ഫാ​ർ​മ​സി കോ​ള​ജു​ക​ളി​ലേ​ക്ക്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന അ​വ​സാ​ന അ​ലോ​ട്ട്മെൻറ്​ ആ​യി​രി​ക്കും ഇത്. 

അ​ലോ​ട്ട്മെൻറ്​ ല​ഭി​ച്ച​വ​ർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഫീ​സ്​ ബാ​ധ​കമായിട്ടുള്ളവർ 15ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന​കം ഓ​ൺ​ലൈ​ൻ പേ​യ്മെൻറാ​യോ കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ഹെ​ഡ് പോ​സ്​​റ്റ്​ ഓ​ഫി​സ്​ മു​ഖാ​ന്ത​ര​മോ ഒ​ടു​ക്കി​യ​ശേ​ഷ​മാ​യി​രി​ക്ക​ണം പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്​. അ​ലോ​ട്ട്മെൻറ് വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹോം ​പേ​ജി​ൽ ല​ഭ്യ​മാ​ണ്. 

ഹോം ​പേ​ജി​ലെ 'Data Sheet' മെ​നു​വി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ഡാ​റ്റ ഷീ​റ്റ്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത് പ്രിന്റൗട്ട് എടുക്കണം. പ്ര​വേ​ശ​നം നേ​ടു​ന്ന സ​മ​യം ഡാ​റ്റാ ഷീ​റ്റും അ​ലോ​ട്ട്മെൻറ്​ മെ​മ്മോ​യും മ​റ്റ് രേ​ഖ​ക​ളും സ​ഹി​തം കോ​ള​ജ് അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. പ്ര​വേ​ശ​നം നേ​ടേ​ണ്ട തീ​യ​തി​യും സ​മ​യ​വും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍