പ്രതീകാത്മക ചിത്രം 
Kerala

യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ട സംഭവം; എട്ടുപേര്‍ക്ക് എതിരെ കേസ്, ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി കൊണ്ടുപോയി. 

തന്റെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ടതെന്ന് പരാതിക്കാരി ആരോപിച്ചയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇതിനിടെ കാട്ടാക്കട ഡിവൈഎസ്പി യുവതിയുടെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു.

യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചത് വിവാദമായിരുന്നു. ഒത്തുതീര്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നു കാട്ടി കാട്ടാക്കട എസ്എച്ച്ഒക്കെതിരെ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നു.

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം മെസ്സേജുകളും കോളുകളും വന്നു. വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. 

ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്‍കി. സംശയമുള്ള ആളിന്റെ പേരും ഫോണ്‍ നമ്പരുമടക്കമാണ് പരാതി നല്‍കിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്എച്ച്ഒ ആറാം തിയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചു വരുത്തിയ ശേഷം പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT