എ സനേഷ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു 
Kerala

ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ് എ സനേഷിന് സമ്മാനിച്ചു

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫര്‍ എ. സനേഷ് പുരസ്‌കാരം ഏറ്റുവാങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പ്രസ് ക്ലബ് കുവൈത്ത് ഏര്‍പ്പെടുത്തിയ രണ്ടാമത് 'ഗഫൂര്‍ മൂടാടി പ്രസ് ഫോട്ടോ അവാര്‍ഡ്' വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കൊച്ചി ബ്യൂറോയിലെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രാഫര്‍ എ. സനേഷ് പുരസ്‌കാരം ഏറ്റുവാങ്ങി.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ജൂറി അംഗവുമായ എന്‍. അളഗപ്പന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. സത്താര്‍ കുന്നില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി വി ഹിക്മത്ത് അധ്യക്ഷത വഹിച്ചു, മാതൃഭൂമി ന്യൂസ് അവതാരക മാതു സജി, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍. പ്രവീണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

50,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ശില്പം എന്‍ അളഗപ്പനും, സാക്ഷ്യപത്രം മാതുസജിയും കാഷ് അവാര്‍ഡ് പി ആര്‍ പ്രവീണും കൈമാറി. ലോക കേരള സഭ അംഗങ്ങളായ ജെ സജി, മണിക്കുട്ടന്‍ എടക്കാട്ട്, ഷെരീഫ് കൊളവയല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലോക കേരള സഭ അംഗങ്ങളായ വിനോദ് വലുപ്പറമ്പില്‍, കവിത അനൂപ് , അനൂപ് മങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Photographer A Sanesh receives the Gafoor Moodadi Press Photo Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം