Air India Phuket-Delhi Flight ANI
Kerala

സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 'കഞ്ചാവ്' അടിച്ച് വിമാനം പറത്തിയ പൈലറ്റിനെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ

എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ഫുക്കറ്റ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ പൈലറ്റ് ലഹരിവസ്തു ഉപയോഗിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിനെ പിരിച്ചുവിട്ടതായി എയര്‍ഇന്ത്യ. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

'സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്നത്. ഫുക്കെറ്റ് - ഡല്‍ഹി വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷ, ഫിറ്റ്‌നസ്, നിയന്ത്രണപരമായ വ്യവസ്ഥകള്‍ എന്നിവയുടെ ലംഘനത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന എയര്‍ ഇന്ത്യയുടെ നയത്തിന് അനുസൃതമായി പൈലറ്റിനെ അടിയന്തരമായി പിരിച്ചുവിടുന്നു'- എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 4-ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഒഡീഷയ്ക്ക് മുകളില്‍ പറക്കുന്നതിനിടയിലാണ് പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചത്. ഈ സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും നാല് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് പെട്ടെന്നുണ്ടായ ഉയരവ്യത്യാസത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയിലെ പൈലറ്റുമാര്‍ക്ക് ലഹരി നിര്‍ണയ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

Phuket Flight Pilot Who Failed Drug Test Sacked By Air India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

ഓണാഘോഷ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല പ്രചാരണം: വിദ്യാര്‍ഥികളുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല; ഖുറാനില്‍ ലിംഗവിവേചനം ഇല്ല; കാന്തപുരത്തിനെ തള്ളി പാളയം ഇമാം

ബിവറേജ് പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയി കവര്‍ച്ച; പ്രതികളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി പൊലീസ്

നവരാത്രി ആഘോഷങ്ങള്‍ക്ക് മുസ്ലിംകളെ വിലക്കി വിഎച്ച്പി; ആധാര്‍ പരിശോധിക്കും, തിലകം നിര്‍ബന്ധം