K Jayakumar  
Kerala

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, കീഴ്ശാന്തി മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി; തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാ‍ർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാ‍ർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ വിശ്വാസികൾക്ക് ആത്മവിശ്വാസമുണ്ടാകുന്ന രീതിൽ സമൂല മാറ്റമാണ് ലക്ഷ്യമിടുന്നത്. ശബരിമലയുടെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് മാറ്റികൊണ്ടുപോകുന്ന മാരീചന്മാരെ തീർച്ചയായും മാറ്റിനിർത്തും. വരുന്ന ആളുകൾക്ക് ഭംഗിയായി ശബരിമലയിൽ അയ്യപ്പ ദർശനം സാധ്യമാകണം. അതിനുള്ള നടപടികളാണ് ആദ്യമെടുക്കുക. പലകാര്യങ്ങൾക്കായി ശബരിമലയെ ആളുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജയകുമാർ കുറ്റപ്പെടുത്തി.

വളരെക്കാലമായുള്ള സ്ഥാപിത താത്പര്യം അതിനുപിന്നിലുണ്ടാകും. സമ്പൂർണ നവീകരണമാണ് ലക്ഷ്യം. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ നല്ല ഒരു തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. എല്ലാം നന്നായി നടക്കുന്നുവെന്ന രീതിയിൽ പുനക്രമീകരിക്കാൻ ശ്രമിക്കും. മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവർ ആ ജോലി ചെയ്താൽ മതിയാകും. കീഴ്ശാന്തിയുടെ ജോലി മേൽശാന്തിയെ സഹായിക്കലാണ്. അത് ചെയ്താൽ മതിയാകുമെന്നും കെ ജയകുമാർ പറഞ്ഞു.

Pilgrims' welfare is top priority: K Jayakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT