പിണറായി വിജയന്‍ പേരാമ്പ്രയില്‍ സംസാരിക്കുന്നു 
Kerala

'കേരളത്തിന്റെ മന്ത്രിസഭയെ ഒന്നിച്ചു കാണാനുള്ള അവസരം; ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികള്‍ വരും'

കേരളത്തിന്റെ മന്ത്രിസഭയെ ഒന്നിച്ചു കാണാനുള്ള അവസരം അവര്‍ക്ക് കിട്ടുകയാണ്, ആ സന്തോഷം അവര്‍ പങ്കിടുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  നവകേരള സദസ് കാണാന്‍ കുട്ടികള്‍ എത്തിയത് ഏതിര്‍ക്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇളം മനസ്സില്‍ കള്ളമില്ല, ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികല്‍ വരും മന്ത്രിസഭയെ കാണാനുള്ള അസുലഭ അവസരം കിട്ടുമ്പോള്‍ അവര്‍ വരും അതിനെ പ്രതിപക്ഷം വിമര്‍ശിച്ചിട്ടും കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്രയിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ മന്ത്രിസഭയെ ഒന്നിച്ചു കാണാനുള്ള അവസരം അവര്‍ക്ക് കിട്ടുകയാണ്, ആ സന്തോഷം അവര്‍ പങ്കിടുകയാണ്. അത് അവരുടെ ജീവിത്തില്‍  എല്ലാ ഘട്ടത്തിലും ഓര്‍ക്കാന്‍ പറ്റുന്ന കാര്യമായിരിക്കില്ലേ?, അതിനെ ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി കാണേണ്ടതില്ല. പേരാമ്പ്രയിലേക്ക് വരുമ്പോഴും വഴിയില്‍ കുട്ടികളെ കണ്ടു. പ്രായമായവരും കുട്ടികളും കാണാന്‍ വരുന്നു. അവരുടെ ജീവിതത്തിലെ പ്രധാന അനുഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ജനങ്ങള്‍ ഒന്നിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കുന്നു.എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ല. സംസ്ഥാനത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് കേന്ദ്രത്തിന് താത്പര്യം. അതിനുകാരണം ഒന്ന് ആശയപരമായ വ്യത്യാസമാണ്. കേന്ദ്രത്തിന്റെ ആര്‍എസ്എസ് നിലപാടിനെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്നു. ഇന്ത്യാ രാജ്യത്തെ ഒരു തുരുത്താണ് കേരളം. ബി.ജെപിക്ക് ഒപ്പമെങ്കില്‍ ഇഷ്ടക്കാര്‍, അല്ലെങ്കില്‍ അനിഷ്ടം. ഇടതുപക്ഷം ആണെങ്കില്‍ പകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം