വിഎസും പിണറായിയും/ ഫയൽ 
Kerala

സഖാവിന് ജന്മദിനാശംസ നേരാൻ....; പിണറായി വിജയൻ വിഎസിന്റെ വീട്ടിലെത്തി

തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. തിരുവനന്തപുരത്തെ വിഎസിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചത്. 

മറ്റൊരു പരിപാടിക്ക് പോകുന്നതിനിടെ വീട്ടിലേക്ക് വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉച്ചയ്ക്ക് ശേഷം അറിയിക്കുകയായിരുന്നുവെന്ന് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. ക്ഷീണം മൂലം വി എസ് മയക്കത്തിലായിരുന്ന നേരത്താണ് മുഖ്യമന്ത്രി എത്തിയത്. 

ജന്മദിനാശംസ അറിയിച്ച് ഉടന്‍ തന്നെ മുഖ്യമന്ത്രി മടങ്ങിയതായും അരുണ്‍കുമാര്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ദീര്‍ഘമായ ജന്മദിനാശംസ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

SCROLL FOR NEXT