ഫയല്‍ ചിത്രം 
Kerala

'ഈ പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല'; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫും ബിജജെപിയും ചേര്‍ന്ന് സര്‍ക്കാരിന് എതിരെ കള്ളക്കഥകള്‍ മെനയുകയാണ്. ഈ രീതിയിലുള്ള പിത്തലാട്ടം കൊണ്ട് ഫലമുണ്ടാകില്ല എന്ന് പിണറായി വിജയന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതിപക്ഷം ഇല്ലാക്കഥകളുടെ പൊയ്ക്കാലില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സവര്‍ക്കറെ അനുസ്മരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമര്‍ശിച്ചു. സ്വാതന്ത്ര്യ സമര കാലത്ത് സംഘപരിവാര്‍ വൈസ്രോയിയെ കണ്ട് ഞങ്ങള്‍ ഒപ്പമുണ്ടെന്ന് പറഞ്ഞു. ഇന്നവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളാകാന്‍ ചരിത്രം തിരുത്തുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT