മുഖ്യമന്ത്രി പിണറായി വിജയൻ ( Pinarayi Vijayan ) ഫയൽ
Kerala

വന്യജീവി സംഘര്‍ഷം തടയുന്നതില്‍ കേന്ദ്രത്തിന് നിസ്സഹകരണം; പ്രശ്‌ന പരിഹാരത്തിനായി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെന്ന് മുഖ്യമന്ത്രി

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വന്യജീവി സംഘര്‍ഷം തടയുന്നതില്‍ കേന്ദ്രത്തിന് നിസ്സഹകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളില്‍ അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തിയഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല്‍പ്പത്തിയഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും. ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപീകരിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൺമുന്നിലെ യാഥാർത്ഥ്യങ്ങൾ കാണാതെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്യജീവികളെ ചെറുക്കാൻ RRT (റാപിഡ് റെസ്പോൺസ് ടീം) യെ സഹായിക്കാൻ PRT (പ്രൈമറി റെസ്പോൺസ് ടീം) വിപുലമാക്കും. തദ്ദേശ തലത്തിൽ ഹെൽപ് ഡെസ്ക്കുകൾ രൂപീകരിക്കും. പ്രാദേശിക തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക് അവിടെത്തന്നെ പരിഹാരം കാണും. സംസ്ഥാനതലത്തിൽ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ പരിശോധിക്കും. ഓരോ ഘട്ടത്തിലും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാട് നേരിടുന്ന വന്യ ജീവി ആക്രമണം എങ്ങനെ ലഘൂകരിക്കാം എന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയാണ് വനംവകുപ്പ് തയാറാക്കുന്നത്. കാടും നാടും തമ്മിലുള്ള അതിരുകള്‍ മായിച്ചുകൊണ്ടുള്ള വന്യ ജീവികളുടെ സഞ്ചാരം പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയാണ്. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷെ മനുഷ്യരുടെ ജീവനു സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും ജീവല്‍ പ്രധാനമാണ്. രണ്ട് കാര്യങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്‍കുന്ന ഒരു ഇടപെടലിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. വന്യ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയ തോതില്‍ തകരുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാടിനും നാടിനും വേണ്ടാത്ത അധിനിവേശ സസ്യങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്നു. ഇതോടെ മൃഗങ്ങള്‍ക്ക് വനത്തില്‍ ലഭിച്ചിരുന്ന സാധാരണ ഭക്ഷണം നഷ്ടപ്പെടുന്നു. തുടര്‍ന്ന് വനാതിര്‍ത്തിക്കപ്പുറം ഭക്ഷണം തേടിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നു. വന്യ ജീവികള്‍ക്ക് ഭക്ഷണവും, സുരക്ഷയും വിശ്രമവും, സുരക്ഷയും നല്‍കുന്ന വിസ്തൃതമായ പുല്‍മേടുകളുണ്ടായിരുന്നു. അവ ഇപ്പോള്‍ നശിക്കുകയണ്. വന അതിര്‍ത്തിയില്‍ സ്വകാര്യ എസ്റ്റേറ്റുകള്‍ പരിപാലനമില്ലാതെ കൃഷി നടക്കുന്നുണ്ട്. ഇത് മൃഗങ്ങള്‍ക്ക് നാട്ടിലേക്കിറങ്ങാന്‍ പ്രേരണയാകുന്നു.

കഴിഞ്ഞ 9 വര്‍ഷക്കാലത്ത് വന്യജീവി ആക്രമണത്തില്‍ 884 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 594 പേരും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചിരുന്നു. വന്യജീവി ആക്രമണം തടയാന്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു. തീവ്രയഞ്ജ പരിപാടിയില്‍ 1954 കി. മീ സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമാക്കി. പുതുതായി 794 കി. മീ ഫെന്‍സിങ് നിര്‍മാണം നടക്കുന്നുണ്ട്. വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ കാട്ടിനുള്ളില്‍ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister Pinarayi Vijayan says the central government is not cooperating in preventing wildlife conflicts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT