മുഖ്യമന്ത്രി പിണറായി വിജയൻ  ഫയൽ
Kerala

സദസില്‍ ആളില്ല, 'എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്'; സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്‍ഡ് സമ്മിറ്റില്‍ സദസില്‍ ആളില്ലാത്തതില്‍ സംഘാടകര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. 'എനിക്ക് ചിലത് പറയാന്‍ തോന്നുന്നുണ്ട്. പക്ഷേ പറയാതിരിക്കുകയാണ് ഞാന്‍. അത്രയും വിപുലമായ ഒരു പരിപാടിയുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞോ എന്ന സംശയമാണ് എനിക്ക് ഉള്ളത്' മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംഘാടകരെ വിമര്‍ശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. പാലക്കാട് പുതുശ്ശേരിയില്‍ വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം പാലക്കാട് പുതുശേരിയില്‍ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമര്‍ശനം. കുറവുകള്‍ ഭാവിയില്‍ തിരുത്തണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിനൊടുവില്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കും സ്ഥലം എംപി വി.കെ ശ്രീകണ്ഠനും ക്ഷണമുണ്ടായിരുന്നില്ല.

സംഘാടകരെ വിമര്‍ശിച്ച മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നാടിന്റെ വികസനം അറിയിക്കാതിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. അറിയിക്കേണ്ട മാധ്യമങ്ങള്‍ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു. അപ്പോള്‍ അറിയേണ്ടവര്‍ ഇക്കാര്യം അറിയാതെ പോകുന്നു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. നാടിന്റെ വികസനം അറിയിക്കാതിരിക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഇകഴ്ത്താന്‍ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ശേഷമായിരുന്നു മാധ്യമ വിമര്‍ശനം.

Pinarayi Vijayan criticized the low attendance at the Industry Smart City Conclave

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT