ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, കെ സുധാകരന്‍ 
Kerala

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം; ഉദ്ഘാടകന്‍ മുഖ്യമന്ത്രി, കെ സുധാകരന്‍ അധ്യക്ഷന്‍

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. നാളെ വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാൡ നടക്കുന്ന പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. 

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദുഃഖാചരണം ഈ അനുസ്മരണ പരിപാടിയോടെ സമാപിക്കും. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിക്കുന്നുണ്ട്. 

മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെപിസിസി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT