വിഡി സതീശനും പിണറായി വിജയനും  ഫയൽ
Kerala

വിയര്‍ത്ത് 'കടന്നുകയറി' പിണറായി വിജയന്‍, കഴിഞ്ഞ ഭൂരിപക്ഷത്തേക്കാള്‍ 30,876 കുറവ്; വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്

കഴിഞ്ഞ തവണത്തേതിനേക്കാള്‍ 701 വോട്ടുകളാണ് വിഡി സതീശന് ഭൂരിപക്ഷത്തില്‍ കുറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു. ധര്‍മ്മടം മണ്ഡലത്തില്‍ 19, 247 വോട്ടുകള്‍ക്കാണ് പിണറായി വിജയന്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ കുറേ റൗണ്ട് പിന്നിലായ ശേഷമാണ് പിണറായി വിജയിച്ചു കയറുന്നത്. കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ത്ഥി വി പി അബ്ദുള്‍ റഷീദാണ് പിണറായി വിജയനെ വിറപ്പിച്ചത്.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയന്‍ വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 30,876 വോട്ടുകളുടെ കുറവാണ് ഇത്തവണ ഭൂരിപക്ഷത്തില്‍ പിണറായി വിജയന് കുറഞ്ഞത്. യുഡിഎഫിന്റെ കടുത്ത പോരാട്ടത്തില്‍ വിയര്‍ത്താണ് പിണറായി വിജയിച്ചു കയറുന്നത്. 2016 ല്‍ 36,905 വോട്ടുകളുമായിരുന്നു പിണറായി വിജയന്റെ ഭൂരിപക്ഷം.

പറവൂര്‍ മണ്ഡലത്തില്‍ നിന്നും നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിജയിച്ചു. സിപിഐയുടെ ഇ ടി ടൈസണ്‍ മാസ്റ്ററെ 20,600 വോട്ടുകള്‍ക്കാണ് വി ഡി സതീശന്‍ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ വിഡി സതീശനും പിന്നില്‍പ്പോയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വി ഡി സതീശന്‍ 21,301 വോട്ടുകള്‍ക്കാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 701 വോട്ടുകളാണ് വിഡി സതീശന് ഭൂരിപക്ഷത്തില്‍ കുറഞ്ഞത്.

Chief Minister Pinarayi Vijayan and Opposition Leader VD Satheesan won the Kerala Assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയില്‍ നിന്നും ഉയര്‍ത്താന്‍ ഒരു കാരണവശാലും കേരളം അനുവദിക്കില്ല: മന്ത്രി മോന്‍സ് ജോസഫ്

കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫിന് ചരിത്ര നേട്ടം; വയനാട് ജില്ലാ എക്സിക്യുട്ടീവ് അംഗമായി എം. ഫാത്തിമ നിഹ

അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ ഉടന്‍?; എണ്ണവില 80 ഡോളറില്‍ താഴെ തന്നെ, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് പ്രതീക്ഷ

മുടക്കോഴിമലയിലെ ചെങ്കൽ കുഴികളിൽ വെള്ളക്കെട്ട്; പൂർവ്വസ്ഥിതിയിലാക്കാൻ പഞ്ചായത്തും വില്ലേജും നിർദ്ദേശം നൽകി

കുടുംബ കോടതിയിൽ ഡഫേദാർ നിയമനം നേടാം; വിരമിച്ചവർക്ക് അവസരം