Pinarayi Vijayan ഫയൽ
Kerala

'സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല'; രണ്ടാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്; ഒരു സംവിധാനവും ഉണ്ടായില്ല'

ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാന്‍.

Author : Sujith

തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂര്‍ണ്ണമായ സമീപനം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന അഭ്യര്‍ഥനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഈ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന അങ്ങേയറ്റം ലാഘവപൂര്‍ണമായ മറുപടിയാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പിണറായി വിജയന്‍ പറഞ്ഞു.

രണ്ടാഴ്ചക്കുള്ളില്‍ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ സംഭവം വയനാട്ടിലാണ്. വയനാട് കാട്ടിക്കുളത്ത് രാജുവാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ സംഭവസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തുന്നതിനോ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനോ ഒരു സംവിധാനവും ഉണ്ടായില്ല എന്ന വിമര്‍ശനമാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

വന്യജീവികള്‍ ജനവാസ മേഖലയില്‍ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാന്‍. തുടരേയുള്ള ആക്രമണങ്ങളും ജീവനഷ്ടവും ഇതിന്റെ കൂടി തെളിവാണ്. അരക്ഷിതരായ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും അവര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുക എന്നത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇതില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനം ജനവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുടെ ഇടപെടല്‍ എത്രയും പെട്ടെന്ന് ഉണ്ടാകണം.

ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഈ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കണം. വന്യജീവി ആക്രമണത്തില്‍ കൃഷികള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേവേന്ദ്ര ഫഡ്‌നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാകും ?; ഡല്‍ഹി സന്ദര്‍ശനത്തില്‍ അഭ്യൂഹം

നെഹ്രു ട്രോഫി ജലമേള നടത്തിപ്പ്: വിവാദ കമ്പനി ഓസ്‌കാര്‍ ഇവന്റ് മാനേജ്‌മെന്റിന് കരാര്‍ നല്‍കാന്‍ നീക്കം, വിവാദം

'ചോദ്യ പേപ്പർ ചോർച്ചയുടെ മാസ്റ്റർ ആയിരുന്നു കോൺ​ഗ്രസുകാർ; ചരിത്രം പഠിച്ചാൽ പ്രശ്നം തീരും' - വിഡിയോ

യുഡിഎഫ് യോഗം വ്യാഴാഴ്ച, സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യോഗം; മദ്യനയം അടക്കം ചർച്ചയാകും

തുണിത്തരങ്ങളെന്ന പേരിൽ കൊറിയർ, ഫിറ്റ്നസ് സെന്ററിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ