പിരായിരി പഞ്ചായത്ത് 
Kerala

ബിജെപി പിന്തുണയില്‍ ഭരണം; പിരായിരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രാജി

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്:പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദള്‍ എസ് അംഗം സുഹറ ബഷീര്‍ രാജിവച്ചു. എല്‍ഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് രാജി. ബിജെപി പിന്തുണയോടെയാണ് സുഹറ ബഷീര്‍ പഞ്ചായത്ത്  പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതിന് പിന്നാലെ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ടാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു

2lഅംഗങ്ങളുള്ള പിരായിരി പഞ്ചായത്തില്‍ യുഡിഎഫ് 10, എല്‍ഡിഎഫ് 8,ബിജെപി 3 എന്നിങ്ങനെയാണ് സീറ്റ് നില. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി സുഹറ മത്സരിച്ചപ്പോള്‍ 11 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബിജെപിയുടെ മൂന്ന് വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് രാജി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതെന്ന്  സുഹറ ബഷീര്‍ പറഞ്ഞു.

ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍ഡിഎഫിന്റെ നയം. ഇതിനു വിരുദ്ധമായി പ്രാദേശിക തലത്തില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആദ്യ രണ്ടര വര്‍ഷം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം എന്നായിരുന്നു ലീഗുമായുണ്ടാക്കിയ ധാരണ. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോള്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചത്. അതേ സമയം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത 3 അംഗങ്ങളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി സസ്‌പെന്റ്‌ ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT