PJ Kurien praises SFI on Congress programme File
Kerala

'സര്‍വകലാശാല സമരം കണ്ടില്ലേ', കോണ്‍ഗ്രസ് വേദിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി പി ജെ കുര്യന്‍

എസ്എഫ്‌ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ എസ്എഫ്‌ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐ സമരങ്ങളെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചും പി ജെ കുര്യന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

എസ്എഫ്‌ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്‌ഐയുടെ സര്‍വകലാശാല സമരം കണ്ടില്ലേ, എന്നും അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം എന്നും പിജെ കുര്യന്‍ ചോദിക്കുന്നു.

സിപിഎം സംഘടനാ സംവിധാനം ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയ പി ജെ കുര്യന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി. ആരോടും ആലോചിക്കാതെയാണ് പത്തനംതിട്ട ജില്ലയില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. താന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭാ സീറ്റുകളില്‍ യു ഡി എഫ് ജയിക്കുമായിരുന്നു. കെപിസിസിയില്‍ താന്‍ പറഞ്ഞ അഭിപ്രായം അനില്‍കുമാറും അടൂര്‍ പ്രകാശും പോലും കേട്ടില്ല. സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ ഇത്തവണ അപകടം ഉണ്ടാകുമെന്നും പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെ വേദിയില്‍ ഇരുത്തിക്കൊണ്ട് വേദിയില്‍ ഇരുത്തി കുര്യന്‍ മുന്നറിയിപ്പ് നല്‍കി.

KPCC Political Affairs Committee member PJ Kurien praised SFI and made remarks while addressing Congress programme.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT