പികെ കുഞ്ഞാലിക്കുട്ടി 
Kerala

85,000 കടന്ന് 'കുഞ്ഞാപ്പ', റെക്കോര്‍ഡ് ഭൂരിപക്ഷം; ചരിത്ര നേട്ടവുമായി മുസ്ലീംലീഗ്

നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെകെ ശൈലജയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എന്ന നേട്ടം സ്വന്തമാക്കി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറം മണ്ഡലത്തില്‍ 85,327 വോട്ടിന്റെ റെക്കോര്‍ഡ് വിജയമാണ് കുഞ്ഞാലിക്കുട്ടി സ്വന്തം പേരിലെഴുതിയത്. എന്‍സിപിയുടെ കെടി മുജീബ് റഹ്മാനും ബിജെപിയുടെ അശ്വതി ഗുപ്തകുമാറുമായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ എതിരാളികള്‍.

നേരത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായ കെകെ ശൈലജയാണ്. മന്നൂരില്‍ 60,963 വോട്ടിനാണ് ശൈലജ ജയിച്ചു കയറിയത്. ഇത്തവണ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തില്‍ പിടിച്ചത് 130666 വോട്ടാണ്. തൊട്ടടുത്ത എതിര്‍ സ്ഥാനര്‍ഥിയായ എന്‍സിപിയിലെ കെടി മുജീബ് റഹ്മാന്‍ നേടിയത് 45934 വോട്ടുകളാണ്. ബിജെപി സ്ഥാനാര്‍ഥി ആശ്വിതി 9030 വോട്ടുകളാണ് നേടിയത്.

തലനാരിഴയുടെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിയവര്‍

സഭാചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടി ജയിച്ചയാള്‍ ആര്‍എസ്പിയുടെ എഎ അസീസ് ആണ്. 2001-ല്‍ ഇരവിപുരം മണ്ഡലത്തില്‍നിന്ന് 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം മുസ്ലിം ലീഗിന്റെ ടിഎ മുഹമ്മദ് കബീറിനെ പരാജയപ്പെടുത്തിയത്. പെരിന്തല്‍മണ്ണയില്‍നിന്ന് നജീബ് കാന്തപുരം 38 വോട്ടിനാണ് നിയമസഭയിലേക്ക് ജയിച്ചത്. ഇത് രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലെ വിജയമാണ്. ഇടതുസ്വതന്ത്രനായിരുന്ന കെപിഎം. മുസ്തഫയായിരുന്നു എതിരാളി.

ഏറ്റവും കുറഞ്ഞ ഭൂരിക്ഷം നേടി സഭയിലെത്തിയ മൂന്നാമന്‍ കോണ്‍ഗ്രസിന്റെ അനില്‍ അക്കരയാണ്. 2016-ല്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന് 43 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. അന്ന് സിപിഎമ്മിന്റെ മേരി തോമസ് ആയിരുന്നു അനിലിന്റെ മുഖ്യ എതിരാളി. അഡ്വ. ഉല്ലാസ് ബാബുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം മണലൂരില്‍ ആണ്. ഭൂരിപക്ഷം 126.

PK Kunhalikutty won with a record-breaking margin in the Assembly polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

'പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോളും; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?'