Kerala PSC AI IMAGE
Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികയിലേക്ക് നടന്ന പിഎസ്‌സി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ശേഷമുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതിക്കാരനായ ശ്യാം കൃഷ്ണനാണ് പുതുക്കിയ പട്ടികയില്‍ ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. പഴയ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ പ്രതാപ് പുനര്‍ മൂല്യനിര്‍ണയം നടത്തിയപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് മാറി

മൂല്യനിര്‍ണ്ണയത്തില്‍ അപാകത ചൂണ്ടിക്കാട്ടി ശ്യാം നടത്തിയ മൂന്നുവര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് അനുകൂല നീക്കം ഉണ്ടായത്. പിഎസ്‌സി ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്റസ്ട്രി വിഭാഗം തലവന്‍ തസ്തികയിലേക്കായിരുന്നു പരീക്ഷ നടന്നത്. പുനഃമൂല്യനിര്‍ണ്ണയത്തിനുശേഷം ഒന്നാം റാങ്കിലേക്കെത്തിയ ശ്യാമിന് 78.5 മാര്‍ക്കും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അരുണിന് 64.25 മാര്‍ക്കുമാണ് ലഭിച്ചത്.

വിവാദത്തെ തുടര്‍ന്ന് വിട്ടുപോയ 58 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ പിഎസ്‌സി ിര്‍ബന്ധിതരാകുകയായിരുന്നു. പത്ത് ഉത്തരങ്ങള്‍ വീണ്ടും പരിശോധിച്ചപ്പോള്‍ മാര്‍ക്കില്‍ വലിയ അന്തരമാണ് ഉണ്ടായിരിക്കുന്നത്. പെര്‍സ്‌പെക്റ്റീവ് പ്ലാനിങ് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു.

സെക്രട്ടേറിയറ്റിലെ അഡീഷണല്‍ സെക്രട്ടറിതലത്തില്‍ ഉയര്‍ന്ന നിലയിലുള്ള തസ്തികയ്ക്ക് 2022-ലാണ് വിജ്ഞാപനം വന്നത്. 1,23,700-1,66,800 ആണ് ശമ്പളസ്‌കെയില്‍. 2023 ജൂലായില്‍ പരീക്ഷ നടത്തി. വിവരണാത്മകരീതിയില്‍ രണ്ട് പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. 2025 ഫെബ്രുവരിയില്‍ ചുരുക്കപ്പട്ടികയും അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമുഖം നടത്തി ആ വര്‍ഷം മേയ് 31-ന് റാങ്ക്പട്ടികയും പ്രസിദ്ധീകരിച്ചു. ഒരൊഴിവാണുണ്ടായിരുന്നത്. അതിലേക്ക് 2025 ജൂണ്‍ 23-ന് ഒന്നാംറാങ്കുകാരന് നിയമനശുപാര്‍ശയും അയച്ചു. മൂല്യനിര്‍ണയത്തില്‍ പരാതിയുള്ളവര്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപ്പോള്‍ത്തന്നെ അപേക്ഷ നല്‍കിയെങ്കിലും ഒരു വര്‍ഷത്തോളമെടുത്താണ് പിഎസ്‌സി. അതുനല്‍കിയത്.

Planning Board Exam Controversy: Complainant Secures First Rank After Re-evaluation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്

ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം അടിച്ചുമാറ്റി; പൂജാരി പിടിയിൽ