പ്ലസ് വണ്‍ അലോട്ട്‌മെന്റ് നടപടികള്‍ നിരീക്ഷിക്കാന്‍ എത്തിയ മന്ത്രി ശിവന്‍കുട്ടി/ഫയൽ ചിത്രം 
Kerala

പ്ലസ് വൺ: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്, താത്കാലിക ബാച്ചുകളിൽ തീരുമാ‌നമുണ്ടായേക്കും 

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടായേക്കും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. 

കൂടുതൽ കുട്ടികൾ പുറത്തുള്ള ജില്ലകൾക്ക് മുൻഗണന നൽകിക്കൊണ്ടാവും പുതിയ ബാച്ചുകൾ അനുവദിക്കുക. കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലാണ് ഏറ്റവും കൂടുതൽ കൂട്ടികൾ സീറ്റ് കിട്ടാതെ പുറത്തുള്ളത്. താത്കാലിക ബാച്ച് അനുവദിക്കാൻ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങൾ കൈമാറാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT