ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം ഫയല്‍ ചിത്രം
Kerala

പ്ലസ്‌ വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്: പ്രവേശനം ഇന്നുകൂടി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ്‌ വൺ ഏകജാലക പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർ ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത്‌ ടിസിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനൽ നിർബന്ധമായും ഹാജരാക്കണം. വിവരങ്ങൾക്ക്‌ വെബ്‌സൈറ്റ്‌: https://hscap.kerala.gov.in

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

30,245 പേർക്കാണ്‌ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചത്‌. ഇനി 22,729 സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നുണ്ട്‌. 57,662 അപേക്ഷകളാണ്‌ പരിഗണിച്ചത്‌. ഇതിൽ 11,326 പേർ സ്വന്തം ജില്ലയ്‌ക്കുപുറമേ മറ്റു ജില്ലകളിലും അപേക്ഷ സമർപ്പിച്ചവരാണ്‌. മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷിക്കാത്തവർക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടിയവരും ചൊവ്വാഴ്ച വൈകീട്ട്‌ നാലിനകം സ്ഥിരപ്രവേശനം നേടണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT